Mocifi.com
Art is not a luxury, but a necessity.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

മോഹന്‍ലാല്‍ നായകനായി എത്തുന്ന ചരിത്ര സിനിമയായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. മൂന്ന് ദിവസം മുമ്പ് റിലീസ് ചെയ്ത മലയാളം ടീസറാണ് ഒന്നാമത് എത്തിയത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ ടീസറുകളും പുറത്ത് വിട്ടിരുന്നു. മലയാളം ടീസര്‍ ഇതുവരെ 34 ലക്ഷം പേരാണ് കണ്ടത്.

എല്ലാ ഭാഷകളിലുമായി 24 മണിക്കൂറില്‍ എഴുപത് ലക്ഷം ഹിറ്റുകള്‍ ലഭിച്ചിരുന്നു. സിനിമയുടെ ഔദ്യോഗിക പോസ്റ്ററും ഇന്ന് പുറത്ത് വിട്ടിട്ടുണ്ട്.

ടീസര്‍ കാണാം

Leave A Reply

Your email address will not be published.