Mocifi.com
Art is not a luxury, but a necessity.

ശ്രീനിവാസന്‍ ദൈവവിരോധിയാകാന്‍ കാരണമിതാണ്

ദൈവത്തിനോടുള്ള വിരോധത്തിന്റെ കാരണം വ്യക്തമാക്കി നടനും സംവിധായകനുമായ ശ്രീനിവാസന്‍. കേരള കൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നത്.

എന്തുകൊണ്ടൊരു ദൈവ വിശ്വാസി ആയില്ലെന്ന ചോദ്യത്തിനായിട്ടാണ് അദ്ദേഹം ദൈവത്തോടുള്ള വിരോധത്തിനുള്ള കാരണം പറഞ്ഞത്.

ഞാന്‍ ദൈവവിശ്വാസി അല്ലെന്ന് പറയന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ. അദ്ദേഹം തിരിച്ചു ചോദിച്ചു. ഞാന്‍ ദൈവവിശ്വാസി ആണോ അല്ലയോ എന്ന വിഷയമല്ല ഞാന്‍ പറയുന്നത്. അദ്ദേഹം വിശദീകരിച്ചു തുടങ്ങി.

ദൈവത്തിന് പാവങ്ങളോട് കരുണയില്ല. അത് കൊണ്ടാണ്. ആ ഒറ്റ കാരണം കൊണ്ടാണ് എനിക്ക് ദൈവത്തോട് വിരോധം. ചിലര്‍ പറയും ദൈവം സര്‍വ്വ ശക്തനാണെന്ന്. ദൈവം എന്തിനു വേണ്ടിയിട്ടാണ് പാവപ്പെട്ടവരേയും പണക്കാരേയും സൃഷ്ടിച്ചത്. എന്തിനാ നല്ല ആളുകളേയും ചീത്ത ആളുകളേയും ഉണ്ടാക്കിയത്. ദൈവം സര്‍വശക്തന്‍ ആണെങ്കില്‍ എന്തിന് പാവപ്പെട്ടവരേയും ചീത്ത ആളുകളേയും ഉണ്ടാക്കി. ദൈവം സര്‍വ്വ ശക്തന്‍ ആണെങ്കില്‍ പണക്കാരേയും നല്ലവരേയും മാത്രം മതിയായിരുന്നല്ലോ. അപ്പോള്‍ നമ്മള്‍ ഈ പറയുന്ന അല്ലെങ്കില്‍ ആരോപിക്കുന്ന യാതൊരു തീരുമാനവും ദൈവത്തിന്റേതല്ല എന്നേ ഞാന്‍ പറയൂ. അദ്ദേഹം വിശദീകരിച്ചു.

ഓരോ മതത്തിനും വേറെ വേറെ ദൈവങ്ങള്‍ അല്ലേ. ഏതാണ് ശരി എന്ന് എങ്ങനെ പറയാന്‍ പറ്റും. ഏറ്റവും കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്ന ദൈവവും മതവും ആണ് ഏറ്റവും ശക്തര്‍ എന്ന് പറയാന്‍ പറ്റുമോ. ഒരുപാട് മതവും ജാതിയും ഈ ലോകത്തുണ്ട്. അവര്‍ക്കൊക്കെ സെപ്പറേറ്റ് സെപ്പറേറ്റ് ദൈവങ്ങളാണ്. ഭയങ്കര പ്രശ്‌നമാ. ഒരുപാട് ദൈവങ്ങള്‍ ഉണ്ടല്ലോ. ഈ ദൈവങ്ങള്‍ തമ്മില്‍ ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോയെന്ന് എനിക്ക് സംശയമുണ്ട്. ഹിന്ദുക്കള്‍ക്ക് മുപ്പത്തിമുക്കോടി ദൈവങ്ങള്‍ ഉണ്ടെന്നല്ലേ പറയണേ. പിന്നെ ലോക്കല്‍ ദൈവങ്ങള്‍ വേറെയുമുണ്ട്. തനിക്ക് അന്ധവിശ്വാസവുമില്ല. വിശ്വാസവുമില്ലെന്നും അദ്ദേഹം മാര്‍ച്ച് ലക്കം ഫ്‌ളാഷ് മൂവീസിനോട് പറഞ്ഞു.

Leave A Reply

Your email address will not be published.