Mocifi.com
Art is not a luxury, but a necessity.

അന്ന ബെന്നിന്റെ കപ്പേള മാര്‍ച്ച് ആറിന് തിയേറ്ററില്‍

അന്ന ബെന്‍ നായികയാകുന്ന മൂന്നാമത്തെ ചിത്രം കപ്പേള മാര്‍ച്ച് ആറിന് തിയേറ്ററിലെത്തും. മുഹമ്മദ് മുസ്തഫയാണ് സംവിധായകന്‍. അന്നയെ കൂടാതെ ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, തന്‍വി റാം, സുധി കോപ്പ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

പൂവാര്‍മലയെന്ന മലയോര പ്രദേശത്തുനിന്നും കോഴിക്കോട് നഗരത്തിലെത്തുന്ന പെണ്‍കുട്ടിയായിട്ടാണ് അന്ന അഭിനയിക്കുന്നത്. ജെസ്സി എന്ന കഥാപാത്രത്തെയാണ് അന്ന അവതരിപ്പിക്കുന്നത്. വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായിരുന്നു ഷൂട്ടിങ്.

കഥാസ് അണ്‍ടോള്‍ഡ് ബാനറിന് കീഴില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം. സംവിധായകനൊപ്പം നിഖില്‍ വാഹിദും സുധാസും തിരക്കഥ എഴുതുന്നു.

ആദ്യ രണ്ട് സിനിമകളും ഹിറ്റായത് ഏറെ പ്രതീക്ഷകളോടെയാണ് അന്ന ബെന്നിനെ ആരാധകര്‍ കാത്തിരിക്കുന്നത്.

കപ്പേളയിലെ കടുകുമണിക്കൊരു കണ്ണുണ്ട് പാട്ട് കേള്‍ക്കാം

Leave A Reply

Your email address will not be published.