Mocifi.com
Art is not a luxury, but a necessity.

മല്ലിക ചേച്ചിയുടെ വിഷമം എനിക്കറിയാം, ഒരു അമ്മയുടെ കുറിപ്പ്

111

നിഷാ കൊട്ടാരത്തില്‍

ആടുജീവിതത്തിനു വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോർത്ത് ദൈവത്തെ വിളിച്ച ഒരമ്മയുടെ വേദന മറ്റൊരമ്മക്ക് മനസ്സിലാകും മല്ലിക ചേച്ചി. ചേച്ചി പറഞ്ഞ പോലെ രാജിന് ദൈവം തുണയുണ്ട്. കൂടാതെ സിനിമയെ സ്നേഹിക്കുന്ന ലോകത്തെ മലയാളികൾ മുഴവൻ ചേച്ചിയുടെ മകനു വേണ്ടി പ്രാർത്ഥിക്കാനുണ്ട്. കൂടെ ഞങ്ങളും .

ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. ചേച്ചിയെ പോലെ ഒരു സിനിമാ പാരമ്പര്യമുള്ള കുടുംബമല്ല എൻ്റേത്. അതുകൊണ്ടുതന്നെ ‘സമീർ’ എന്ന സിനിമക്കു വേണ്ടി എൻ്റെ മകൻ (Anand roshan) നടത്തിയ തയ്യാറെടുപ്പുകാലത്തെ കഷ്ടപ്പാടുകൾ കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്.

ഇരുപത്തഞ്ചു കിലോ ഭാരം കുറക്കുന്ന അവസ്ഥ നേരിട്ടു കാണേണ്ടി വന്ന ഒരമ്മയുടെ വേദന. വളരെ ചെറിയ അളവിൽ മാത്രം ഭക്ഷണം. ആദ്യം പറഞ്ഞത് ആറു മാസം എന്നായിരുന്നു. ദുബായ് ലെഷൂട്ടിങ്ങ് പെർമിഷൻ രണ്ടു മാസം കൂടി നീണ്ടു പോയപ്പോൾ തടി കുറവ് നിലനിർത്താനുള്ള കഷ്ടപ്പാട്. അവസാന രണ്ടാഴ്ചക്കാലം പലപ്പോഴും തല കറങ്ങി കിടക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്, നെഞ്ചു പൊട്ടിക്കരഞ്ഞിട്ടുണ്ട്.

അവൻ്റെ പ്രായമായ അച്ഛച്ചൻ്റെ വിഷമം വേറെ. സിനിമാ ഭ്രാന്തരായ അച്ഛനും അവൻ്റെ അനിയനുമുണ്ടൊ വല്ലകൂസലും. ഒറ്റക്കായിരുന്നു ചേച്ചി അനുഭവിച്ചതു മുഴുവൻ. ഷൂട്ടിങ്ങ് മുഴുവൻ തീർന്ന് ശരീരം വീണ്ടെടുത്തപ്പോൾ മാത്രമാണ് ശ്വാസം നേരെ വീണത്.ശരിയാവും ചേച്ചി. ഒക്കെ നന്നായി വരും.

ആടുജീവിതത്തിനു വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോർത്ത് ദൈവത്തെ വിളിച്ച ഒരമ്മയുടെ വേദന മറ്റൊരമ്മക്ക് മനസ്സിലാകും…

Gepostet von Nisha Kottarathil am Dienstag, 3. März 2020

Leave A Reply

Your email address will not be published.