Mocifi.com
Art is not a luxury, but a necessity.

റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് തൊടുപുഴയിൽ ഷൂട്ടിംഗ് ആരംഭിച്ചു

സണ്ണി വെയ്ൻ,സൈജു കുറുപ്പ്,അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന ” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് “എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കാഞ്ഞാറിൽ ആരംഭിച്ചു. 

നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ   ഫീൽഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം സണ്ണി വെയ്ൻ നിർവ്വഹിച്ചു. സൈജു കുറുപ്പ് ആദ്യ ക്ലാപ്പടിച്ചു.

അജയ് ഫ്രാൻസിസ് ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

psc coaching center kozhiode, psc coaching center near me, psc tutorials near me, psc kozhiode center, psc center kozhikode

കോ പ്രൊഡ്യൂസർ- തോമസ് ജോസ് മാർക്ക്സ്റ്റോൺ, സംഗീതം-ഷാൻ റഹ്മാൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,എഡിറ്റർ- അഭിഷേക് ജി.എ. കല-ജിതിൻ ബാബു, മേക്കപ്പ്-കിരൺ രാജ്, വസ്ത്രലങ്കാരം-സമീറ സനീഷ്, പോസ്റ്റർ ഡിസൈൻ- ഫെബിൻ ഷാഹുൽ, വിഎഫ്എക്സ്-സന്ദീപ് ഫ്രാഡിയൻ, സ്റ്റിൽസ്-റിഷ്ലാൽ ഉണ്ണികൃഷ്ണൻ,

ചീഫ് അസോസിയേറ്റ് ഡയറക്ടർ-റിയാസ് ബഷീർ,ഗ്യാസ് പി ജി, “റോയി”എന്ന ചിത്രത്തിനു ശേഷം സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് “. പി ആർ ഒ-എ എസ് ദിനേശ്.

റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് തൊടുപുഴയിൽ ഷൂട്ടിംഗ് ആരംഭിച്ചു

Leave A Reply

Your email address will not be published.