Mocifi.com
Art is not a luxury, but a necessity.

പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും; പെരുന്നാള്‍ വിന്നര്‍

ഗ്ലാഡ് വിന്‍ ഷാരൂണ്‍ ഷാജി

എൽസമ്മ എന്ന ആൺകുട്ടിക്ക് ശേഷം ലാൽ ജോസ് – ചാക്കോച്ചൻ – സിന്ധുരാജ് കോംബോ വീണ്ടും ഒന്നിച്ച ചിത്രം. ഓർഡിനറി,മല്ലുസിംഗ്, റോമൻസ് തുടങ്ങിയ ചാക്കോച്ചന്റെ ചിത്രങ്ങൾ തിയേറ്ററിൽ കണ്ടു പൂർണ്ണ സംതൃപ്തിയോടെ ഇറങ്ങിയത് കൊണ്ട് റംസാൻ റിലീസുകളിൽ പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും തന്നെ കാണാൻ തീരുമാനിച്ചു.

പടം ഇറങ്ങി കഴിഞ്ഞുള്ള ഞായറാഴ്ച തന്നെ എറണാകുളം പദ്മയിൽ സിനിമ കണ്ടു ഹൗസ് ഫുൾ ആയി. കൂടുതലും ഫാമിലി ആയിരുന്നു. അങ്ങനെ പുതുമയുള്ള കഥയൊന്നും ഇല്ല എങ്കിൽ പോലും ചിത്രം ആദ്യം തൊട്ട് അവസാനം വരെ രസിച്ചങ്ങു കണ്ടു. ഗ്രാമീണ പശ്ചാലത്തിൽ ഉള്ള കഥകൾ നല്ല ദൃശ്യ ഭംഗിയോട് കൂടി ചിത്രീകരിക്കുന്ന കാര്യത്തിൽ ലാൽ ജോസിന് ഒരു പ്രത്യേക മികവുണ്ട്. കുട്ടനാടിന്റെ പ്രകൃതി രമണീയത ഒക്കെ നല്ല രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട്.

റൊമാന്റിക് ഹീറോ ഇമേജ് ചാക്കോച്ചൻ മാറ്റിഎടുക്കാൻ ചാക്കോച്ചൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു. റോമൻസിനും മല്ലുസിങ്ങിനും ശേഷമുള്ള ചാക്കോച്ചന്റെ ഒരു കോമഡി വേഷം കൂടി ആണ് ഇതിലെ ചക്ക ഗോപൻ /ആട് ഗോപൻ. ഒരു പണിക്കും പോവാത്ത തടി മാടൻമാരായ 3 ചേട്ടന്മാരെ പോറ്റാൻ വേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്ന, ചേട്ടന്മാര് ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് തല്ലു വാങ്ങിക്കൂട്ടുന്ന ചക്ക ഗോപൻ ചാക്കോച്ചന്റെ കരിയറിലെ വേറിട്ട വേഷമാണ്.

ചക്കക്കൂട്ടം ആയി എത്തിയ ഇർഷാദ്, ഷിജു, ജോജു ജോർജ് ഒക്കെ അവരവരുടെ വേഷം തകർത്തു. ജോജുവിനാണ് ചിത്രം കൂടുതൽ വഴിത്തിരിവായത്. സുരാജിന്റെ മാമച്ചൻ ഒക്കെ തിയേറ്ററിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്തു. എന്തിനും ഏതിനും മാമച്ചൻ. ഹരിശ്രീ അശോകന് ഏറെ നാലിന് ശേഷം കിട്ടിയ നല്ലൊരു വേഷമായിരുന്നു സുശീലൻ.സ്റ്റേജിൽ കേറി നമിതയ്ക്ക് കാശ് കൊടുക്കുമ്പോൾ ഉള്ള എക്സ്‌പ്രെഷൻ ഒക്കെ കിടിലൻ ആയിരുന്നു.

നമിത പ്രമോദിന് പുതിയ വീട് സന്തോഷം പങ്കുവച്ച് താരം

ബിന്ദു പണിക്കരുടെ രേവമ്മ നമിതയുടെ കൈനകരി ജയശ്രീ ഒക്കെ നന്നായിരുന്നു. 18 വയസ്സ് ആവുന്നതിനു മുന്നേ നമിത ചെയ്ത ഈ വേഷം കരിയറിലെ മികച്ച വേഷങ്ങളിൽ മുന്നിൽ കാണും.വില്ലനായി എത്തിയ ഷമ്മി തിലകന്റെ കവലക്കൽ കുര്യച്ചൻ ആണ് എടുത്ത് പറയേണ്ട ഒരു കഥാപാത്രം.

പൊതുവെ ഇങ്ങനെ ചിരിപ്പിക്കുന്ന വില്ലൻ വേഷങ്ങൾ ചെയ്യുന്ന നടന്മാര് കുറവാ.മലയാളസിനിമയിൽ അങ്ങനെ നല്ല വേഷങ്ങൾ അധികം കിട്ടാത്ത ഷമ്മി തിലകൻ ഹാസ്യം നിറഞ്ഞ വില്ലൻ വേഷം ഒക്കെ സിമ്പിൾ ആയി ചെയ്തു വെച്ച്.

പുള്ളിയെ ഒക്കെ ഇനിയും നല്ല വേഷങ്ങളിലൂടെ മലയാളസിനിമ ഉപയോഗിക്കാൻ ഉണ്ട്‌. വിദ്യ സാഗറിന്റെ ഗാനങ്ങൾ ആണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്‌. അത് നാലും ദൃശ്യഭംഗിയോടെ ലാൽ ജോസും മികച്ചതാക്കി. പോരായ്മയായി തോന്നിയത് ക്ലൈമാക്സ്‌ സിമ്പിൾ ആക്കി കളഞ്ഞു എന്നതാണ്.

സാധാരണ ആ ടൈമിലെ ചാക്കോച്ചൻ പടങ്ങളിൽ ഒക്കെ ക്ലൈമാക്സ്‌ ഒക്കെ ആവുമ്പോൾ ഒരു ഗംഭീര ട്വിസ്റ്റ്‌ ഒക്കെ ഉണ്ടാവേണ്ടതാണ്.ഒരു ഗംഭീര ട്വിസ്റ്റ്‌ കൊണ്ടുവന്നില്ലേലും ക്ലൈമാക്സ്‌ എന്തേലും ഒക്കെ വെറൈറ്റി ആയി ത്രില്ലടിപ്പിച്ചു ചെയ്തിരുന്നേൽ കുറച്ചൂടെ നന്നായേനെ. പടം ചിലപ്പോൾ ഒരു ഗംഭീര വിജയം നേടിയേനെ. എന്നിട്ടും പോലും ഒരുപാട് ക്ലാഷുകൾക്കിടയിലും പുള്ളിപ്പുലി റംസാൻ വിന്നർ ആയി.

ഇറങ്ങിയ ചിത്രങ്ങളിൽ ഫാമിലി ആയി കേറി ചിരിച്ചു രസിച്ചിരുന്നു കാണാൻ പറ്റിയ ഒരു പൈസ വസൂൽ കോമഡി എന്റെർറ്റൈനെർ പുള്ളിപ്പുലി ആയിരുന്നു അതൊക്കെ കൊണ്ടാകും ചിത്രം പെരുന്നാൾ വിന്നർ ആയത്. റംസാൻ റിലീസുകളിൽ ഇപ്പോളും ചാനലുകളിൽ കൂടുതലും സംപ്രേഷണം ചെയ്യുന്നതും ഇതേ ചിത്രം തന്നെ.ദൃശ്യവും റോമൻസും കഴിഞ്ഞാൽ 2013ൽ മികച്ച തിയേറ്റർ എക്സ്പീരിയൻസ് തന്ന ചിത്രം.

Leave A Reply

Your email address will not be published.