Mocifi.com
Art is not a luxury, but a necessity.

Summer of ’42: ഹോളിവുഡിന്റെ രതിനിര്‍വേദം

വിനോ ജോണ്‍

Summer of ’42

1971/English

നമ്മുടെ “രതിനിർവേദം” പോലെയൊക്കെയുള്ള ഒരു പഴയകാല ഹോളിവുഡ് റൊമാന്റിക് ചിത്രം പരിചയപ്പെടാം.

പേര് സൂചിപ്പിക്കും പോലെ 1942-ൽ നാന്റുകെറ്റ് ദ്വീപിൽ വേനൽക്കാല അവധി ആഘോഷിക്കുന്ന 15 വയസ്സുകാരിയായ “ഹെർമി”യും അവന്റെ രണ്ടു സുഹൃത്തുക്കളിലൂടെയുമാണ് കഥ ആരംഭിക്കുന്നത്.ദ്വീപിലെ ബീച്ചിലൂടെ കളിച്ചു ഉലസിച്ചു നടക്കുന്ന ആ കൗമാരക്കാർ കൂടുതൽ സമയവും സംസാരിക്കുന്ന വിഷയം സെക്സാണ് ,… പ്രായം അതാണേ 🤷‍♂️…സെക്സ് എന്താണ് എന്നറിയാനുള്ള ആ വഗ്രതയിൽ മൂവരും അലയുമ്പോഴാണ് തീരത്തിനടുത്ത ഒരു പട്ടാളക്കാരന്റെ വീട്ടിലെ സുന്ദരിയായ നവവധു അവരുടെ ശ്രെദ്ധയിൽ പെടുന്നത്.ആ സുന്ദരരൂപം ഹെർമിയുടെ മനസ്സിൽ കയറി പറ്റുന്നു,.. കാമം എന്നതിനപ്പുറം അവൻ അവരെ അഗാധമായി പ്രണയിക്കുന്നു, വലിയ താമസമില്ലാതെ പട്ടാളക്കാരൻ ലീവ് കഴിഞ്ഞു പോകുന്നതതോടെ ഒറ്റക്കാകുന്ന ആ യുവതിയെ, പരിചയപ്പെടാൻ ഒരുങ്ങുന്ന ഹെർമിയുടെ തുടർന്നുള്ള ദിനങ്ങളാണ് ചിത്രം പറയുന്നത്.

പടത്തിന്റെ തിരക്കഥാകൃത് herman raucher ന്റെ തന്നെ ജീവിതാനുഭവമാണ് ഈ സിനിമക്കുള്ള പ്രചോദനം, ഇത്തരം കൗമാരാക്കാരന്ന് പ്രായത്തിൽ മുതിർന്ന യുവതിയോട് തോന്നുന്ന ആകർഷണം ബേസ് ചെയ്തു നിരവധി പടങ്ങൾ നമുക്കറിയാം,…. ആ പ്ലോട്ടിൽ അഡൾട് കോൺടെന്റുകൾ നിരവധി ചേർക്കാൻ പറ്റുന്ന ഒന്നുമാണ്, എന്നാൽ ഇവിടെ കഥക്ക് അനുയോജ്യമായ നിലയിൽ മാത്രം നമ്മുടെ ‘മലീന’ യൊക്കെ പോലെ ദൃശ്യഭംഗിയിലും ഒപ്പം കടലിന്റെ തിരയും, മനോഹരമായ ബിജിഎം ഉം നിറച്ചു ഒരു ക്ലാസ്സ്‌ ലെവൽ ആണ് സംവിധായകൻ റോബർട്ട്‌ മുല്ലിഗൺ നമ്മുക്കായി ഒരുക്കിയിരിക്കുന്നത്.

ഏതാണ്ട് ഒരു മില്യൻ ബഡ്ജറ്റ് മാത്രമുള്ള ചിത്രം ആ കാലത്ത് ബോക്സ്‌ഓഫീസിൽ നിന്നും നേടിയത് 32 മില്യനാണ്,അപ്പോൾ തന്നെ ഊഹിക്കാല്ലേ പടം ആ കാലത്ത് എന്തോരും കയറി കൊളുത്തിയെന്ന്, അതിന്ന് കാരണമായ മറ്റൊരു പേര് നായികാ വേഷം O’Neill Jennifer O’Neill ആവരുടെ ആ സൗദര്യം ആ കാലത്ത് ട്രെൻഡ് ആയിരുന്നു, വെറുതെയാണോ അവര് ഒൻപതു കല്യാണം കഴിച്ചത്, അതിൽ ഒരാളെ രണ്ടു തവണ കെട്ടി രണ്ടു തവണ ഡിവോഴ്സ് ചെയ്തു 😎… എന്താല്ലേ… 😬😬

ബെസ്റ്റ് സൗണ്ട് സ്കോറിനുള്ള ആ വർഷത്തെ ഓസ്കാറും bafta യും നേടിയ ചിത്രം class of ’44 എന്നൊരു തുടർ ഭാഗവും ഉണ്ടായിട്ട്, (അത് അത്ര പോരാ )”ദി സമ്മർ നോസ്” എന്ന ചിത്രത്തിലുള്ള ലെഗ്രാൻഡിന്റെ തീം സോംഗ് ഒക്കെ പിൽക്കാലത്തു ഒരു പോപ്പ് സ്റ്റാൻഡേർഡായി മാറി എന്നാണ് പറയപ്പെടുന്നത്.

രസകരമായി കണ്ടിരിക്കാവുന്ന ഒരു കൾട് ക്ലാസ്സിക്‌ കൗമാര ചിത്രം, കാണാത്തവർ കണ്ടു നോക്ക്.

സെക്സ് കണ്ടന്റ് ഉണ്ട്.

🔞

Summer of ’42: ഹോളിവുഡിന്റെ രതിനിര്‍വേദം

Leave A Reply

Your email address will not be published.