Mocifi.com
Art is not a luxury, but a necessity.

മമ്മൂട്ടിയുടെ വണ്‍ ട്രെയ്‌ലര്‍ പുറത്ത്‌

മമ്മൂട്ടി വീണ്ടും മുഖ്യമന്ത്രി വേഷം അണിയുന്ന വണ്ണിന്റെ ടീസര്‍ പുറത്ത്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് മമ്മൂട്ടിയെത്തുന്നത്.

നേരത്തേ ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വൈ എസ് ആറിന്റെ ബയോപിക്കായ യാത്രയില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു.

സന്തോഷ് വിശ്വനാഥ് ആണ് വണ്‍ സംവിധാനം ചെയ്യുന്നത്. തിരക്കഥ ബോബി-സഞ്ജയ്. ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങള്‍.

നടന്‍ കൃഷ്ണ കുമാറിന്റെ മകളായ ഇഷാനി കൃഷ്ണയും വണ്ണിലൂടെ അരങ്ങേറുന്നുണ്ട്.

Leave A Reply

Your email address will not be published.