Mocifi.com
Art is not a luxury, but a necessity.

സിഐഡി മൂസയുടെ രണ്ടാം ഭാഗം ചെയ്യാന്‍ ദിലീപിന് ആഗ്രഹം

മലയാള സിനിമയിലെ ഹിറ്റ് കോമഡി ചിത്രമായ സിഐഡി മൂസയുടെ രണ്ടാം ഭാഗം ചെയ്യണമെന്ന് നായകനായിരുന്ന ദിലീപിന് ആഗ്രഹമുണ്ടെന്ന് സംവിധായകനായ ജോണി ആന്റണി. മാതൃഭൂമിയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സിഐഡി മൂസയുടെ രണ്ടാംഭാഗം ഉണ്ടാകും എന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിക്കാന്‍ തിരക്കഥാകൃത്തുക്കളായ ഉദയനും സിബിയും ഒന്നിക്കണമെന്നും ജോണി ആന്റണി പറഞ്ഞു.

സിഐഡി മൂസയില്‍ അഭിനയിച്ച കൊച്ചിന്‍ ഹനീഫ, ക്യാപ്റ്റന്‍ രാജു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സുകുമാരി എന്നിവരെല്ലാം മരിച്ചു. ജഗതി ശ്രീകുമാര്‍ അപകടത്തെ തുടര്‍ന്ന് സിനിമാ അഭിനയവും വിട്ടു. അദ്ദേഹം തിരിച്ചുവന്നെങ്കില്‍ സിഐഡി മൂസ ചെയ്യാന്‍ കുറിച്ച് കൂടി എനര്‍ജി കിട്ടിയേനേയെന്നും അദ്ദേഹം പറഞ്ഞു.

ഭാവനയാണ് സിഐഡി മൂസയിലെ നായികയായി അഭിനയിച്ചത്.

Leave A Reply

Your email address will not be published.