Mocifi.com
Art is not a luxury, but a necessity.

അങ്ങനെ ഉണ്ണിക്കുട്ടനും സിനിമാക്കാരനായി

സിനിമക്കുളളിലെ സിനിമയുടെ പശ്ചാത്തലത്തിലൂടെ ഒരു യാവാവിൻ്റെ ജീവിത ലക്ഷ്യങ്ങളുടെ കഥ പറയുകയാണ് അങ്ങനെ …. ഉണ്ണിക്കുട്ടനും സിനിമാക്കാരനായി എന്ന ചിത്രത്തിലൂടെ.

നവാഗതനായ ഷിബു ഉദയൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ന്യൂജൻ സിനിമാസിൻ്റെ ബാനറിൽ മീരാ സ്വാതിയാണ്  നിർമ്മിക്കുന്നത്.

സിനിമാ മോഹവുമായി കഴിയുന്ന ലക്ഷക്കണക്കിനു യുവാക്കളുടെ പ്രതീകമാണ് ഈ ചിത്രത്തിലെ ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രം. സംഭവിക്കേണ്ടത് എന്നായാലും സംഭവിക്കും. അതാണ് പ്രകൃതി നിയമം. അത് ഏതു രംഗത്തായാലും സംഭവിക്കും.ഈ ചിത്രവും അതാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.

വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് സിദിഖാണ് ഈ ചിത്രത്തിലെ ഉണ്ണിക്കുട്ടനെ അവതരിപ്പിക്കുന്നത്.

നായികാനിർണ്ണയം പൂർത്തിയായി വരുന്നു. ജോയ്‌ മാത്യു ബിജു സോപാനം, നോബി, ജയൻ ചേർത്തല: ജോബി.ഇടവേള ബാബു, നീനാക്കുറുപ്പ് ,സീമാ .ജി.നായർ, മഞ്ജു പത്രോസ്, കൂളപ്പുളി ലീല ,കുന്തല്ലൂർ വിക്രമൻ.എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം -സാമുവൽ എബി. ഛായാഗ്രഹണം – നിധിൻ.കെ.രാജ്. മേക്കപ്പ് – റഷീദ്.അഹമ്മദ്- കോസ്റ്റ്വും ഡിസൈൻ – ബ്യൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് നമ്പ്യാർ.

ജൂലൈ പത്ത് തിങ്കളാഴ്ച്ച  കൊച്ചിയിലെ അമ്മ ഹാളിൽ വച്ച് ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ നടക്കും.

ആഗസ്റ്റ് ആദ്യവാരം പാലക്കാട്ട് ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു ‘

പി ആര്‍ ഒ- വാഴൂർ ജോസ്.

psc coaching center kozhiode, psc coaching center near me, psc tutorials near me, psc kozhiode center, psc center kozhikode
അങ്ങനെ ഉണ്ണിക്കുട്ടനും സിനിമാക്കാരനായി

Leave A Reply

Your email address will not be published.