Mocifi.com
Art is not a luxury, but a necessity.

വെയില്‍ മരങ്ങള്‍ 28-ന് തിയേറ്ററിലെത്തും

ഏറെ നിരൂപക ശ്രദ്ധ നേടിയ വെയില്‍ മരങ്ങള്‍ ഫെബ്രുവരി 28-ന് തിയേറ്ററിലെത്തും. സംവിധായകന്‍ ഡോ ബിജുകുമാര്‍ ദാമോദരന്‍ ഫേസ് ബുക്കില്‍ അറിയിച്ചതാണിക്കാര്യം.

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായം ചെയ്ത ദളിത് കുടുംബത്തിന്റെ കഥയാണ് വെയില്‍ മരങ്ങള്‍ പറയുന്നത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, ഗോവര്‍ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ് എന്നിവരാണ് അഭിനേതാക്കള്‍.

ഷാങ് ഹായ് ചലചിത്ര മേളയില്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് വെയില്‍ മരങ്ങള്‍. ഔട്ട് സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരമാണ് ലഭിച്ചത്.

സിങ്കപ്പൂര്‍ തെക്കനേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം നേടിയിരന്നു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച മലയാളം സിനിമയ്ക്കുള്ള നെറ്റ്പാക് അവാര്‍ഡും വെയില്‍മരങ്ങള്‍ക്ക് ലഭിച്ചിരുന്നു.

Leave A Reply

Your email address will not be published.