Mocifi.com
Art is not a luxury, but a necessity.

കനിവേ എവിടെ; വാതിലിലെ ലിറിക്കല്‍ വീഡിയോ റിലീസായി

വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സെജോ ജോൺ സംഗീതം പകർന്ന് രാഹുൽ നമ്പ്യാർ ആലപിച്ച ” കനിവേ എവിടെ…”എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്.

 സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ,ഉണ്ണിരാജ്,അബിന്‍ ബിനോ,വി കെ ബെെജു,അഞ്ജലി നായര്‍,സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു.വിനായക് ശശികുമാർ,സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.

psc coaching center kozhiode, psc coaching center near me, psc tutorials near me, psc kozhiode center, psc center kozhikode

എഡിറ്റര്‍-ജോണ്‍ക്കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ-പ്രൊഡ്യൂസർ- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ-റഷീദ് മസ്താൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യക്കല-യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

കനിവേ എവിടെ; വാതിലിലെ ലിറിക്കല്‍ വീഡിയോ റിലീസായി

Leave A Reply

Your email address will not be published.