Mocifi.com
Art is not a luxury, but a necessity.

വാലാട്ടി: ആദ്യ ട്രയിലർ പുറത്തുവിട്ടു

 ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി , പതിനൊന്നു നായകളേയും ഒരു പൂവൻകോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി യാണ് ഈ ചിത്രത്തിൻ്റെ അവതരണം.

മൃഗങ്ങൾ മാത്രമഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു ‘. വലിയ സാഹസം തന്നെയായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണമെന്ന് അണിയറ പ്രവർത്തകർ പറയുന്നു’

“രണ്ടു വർഷം നീണ്ടു നിന്ന പരിശീലനമാണ് നായകൾക്കും കോഴിക്കും വേണ്ടി വന്നതെന്ന് സംവിധായകൻ ദേവൻ പറഞ്ഞു. ഇത്തരമൊരു ചിത്രം നിർമ്മിക്കാനം ഈ ചിത്രത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി ചിത്രീകരണ സമയത്തും പിന്നിടുള്ള പോസ്റ്റ് പ്രൊഡക്ഷനിലുമെല്ലാം വിജയ് ബാബുസാർ ഒപ്പം കൂടെ നിന്നു. അദ്ദേഹത്തിൻ്റെ പ്രോത്സാഹനവും, സഹകരണവുമായിരുന്നു എപ്പോഴും പ്രചോദനം.

” ഇതൊരു ചലഞ്ചിംഗ് മൂവി തന്നെ ആയിരിക്കുമെന്നാണ് വിജയ് ബാബു ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

എഴുപത്തിയഞ്ചു ദിവസത്തെ ചിത്രീകരണം ,ഒരു വർഷത്തോളമെടുത്ത പോസ്റ്റ് പ്രൊഡക്ഷൻ ഈ ചിത്രത്തിനു വേണ്ടി വന്നു. നായകളും പൂവൻ കോഴിയും തമ്മിലുള്ള പ്രണയവും, ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് ചിത്രത്തിൻ്റെ കാതലായ വിഷയം ,മനുഷ്യരുടെ വികാരവിചാരങ്ങളുമാണ് മൃഗങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ‘

psc coaching center kozhiode, psc coaching center near me, psc tutorials near me, psc kozhiode center, psc center kozhikode

പ്രേക്ഷകനെ നർമ്മത്തിൻ്റെ പാതയിലൂടെ സഞ്ചരിക്കുമ്പോഴും അതിനിടയിൽ ശക്തമായ ബന്ധങ്ങളുടെ പിരിമുറുക്കവും ഈ ചിത്രത്തിലുടെ പ്രതിപാദിക്കുന്നുണ്ട്.

 ഹൃദ്യമായിത്തന്നെ ഈ അഞ്ച് ഭാഷകളിലായിട്ടാണ് ഈ ചിത്രമൊരുങ്ങുന്നത്.

മലയാളം’ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്. ജൂലൈ പതിന്നാലിന് ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും.

ഏതു ഭാഷക്കാർക്കും, ദേശക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു പാൻ ഇന്ത്യൻ ചിത്രം തന്നെയായിരിക്കുമിത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ശബ്ദം ഈ ചിത്രത്തിലുടനീളമുണ്ടന്നതാണ് മറ്റൊരു കൗതുകം അത് ആരുടെയൊക്കെയാണന്നത് സസ്പെൻസായി വച്ചിരിക്കുന്നു.

: ഛായാഗ്രഹണം – വിഷ്ണു പണിക്കർ. എഡിറ്റിംഗ്‌ – അയൂബ് ഖാൻ. കലാസംവിധാനം -അരുൺ വെഞ്ഞാറമൂട് . എക്സികുട്ടീവ് പ്രൊഡ്യുസർ – വിനയ് ബാബു . പ്രൊഡക്ഷൻ കൺട്രോളർ-ഷിബു.ജി.സുശീലൻ.

വാലാട്ടി: ആദ്യ ട്രയിലർ പുറത്തുവിട്ടു

Leave A Reply

Your email address will not be published.