Mocifi.com
Art is not a luxury, but a necessity.

പാപ്പച്ചൻ ഒളിവിലാണ് വീഡിയോ ഗാനം; കൈയെത്തും ദൂരത്ത്…

സൈജു കുറുപ്പ്- സ്രിന്ദ-ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന  ” പാപ്പച്ചൻ ഒളിവിലാണ് ” എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.

സിന്റോ സണ്ണി എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ച ” കൈയെത്തും ദൂരത്തിരുന്നെന്റെ….”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്,ജോണി ആൻ്റെണി,കോട്ടയം, ശിവജി ഗുരുവായൂർ, കോട്ടയം നസീർ,ജോളി ചിറയത്ത്,വീണ നായർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു.

psc coaching center kozhiode, psc coaching center near me, psc tutorials near me, psc kozhiode center, psc center kozhikode

ഛായാഗ്രഹണം- ശ്രീജിത്ത് നായർ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, സഹ നിർമ്മാണം-വിനോദ് ഷൊർണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ,

കല-വിനോദ് പട്ടണക്കാടൻ. കോസ്റ്റ്യൂസ്-ഡിസൈൻ -സുജിത് മട്ടന്നൂർ. മേക്കപ്പ്-മനോജ്, കിരൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രസാദ് നമ്പിയൻക്കാവ്, പി ആർ ഒ-എ എസ് ദിനേശ്.

പാപ്പച്ചൻ ഒളിവിലാണ് വീഡിയോ ഗാനം; കൈയെത്തും ദൂരത്ത്…

Leave A Reply

Your email address will not be published.