Mocifi.com
Art is not a luxury, but a necessity.

നഗ്നതയും മലയാള സിനിമയും

സോഹന്‍ ടി ശേഖരന്‍

ഒരു കാലത്ത് നമ്മുടെ കേരളത്തിലെ തിയറ്ററുകളും നഗ്നത ആഘോഷമാക്കിയ കാലം ഉണ്ടായിരുന്നു.എന്നാൽ ഇന്ന് നമ്മുടെ സിനിമകളിൽ നഗ്നതക്ക് ഒരു സ്ഥാനം ഇല്ല എന്നുള്ളതാണ് സത്യം.നമ്മൾ മലയാളികളുടെ സദാചാര ബോധത്തിന്റെ അതിപ്രസരം മൂലം ഒഴിവാക്കേണ്ടി വന്നത് ആണോ എന്ന് ചോദിച്ചാൽ ആണ് എന്ന് പറയേണ്ടി വരും.

ഇന്ന് നഗ്നരംഗങ്ങൾ ഉള്ള സിനിമ തിയറ്ററിൽ പ്രദർശിപ്പിച്ചാൽ കൂവലും മോശം കമന്റടിയുമായി ആയിരിക്കും നമ്മൾ ആ സിനിമകളെ സ്വീകരിക്കുക.നഗ്നത എന്ന് പറയുമ്പോൾ നമുക്ക് മനസ്സിലേക്ക് കടന്നു വരുന്ന കിടപ്പറ രംഗങ്ങൾക്ക് അപ്പുറം ഒരു തീവ്രമായ സഭാഷണത്തിന് സ്ഥാനം ഉണ്ട്.

ലോക ക്ലാസിക്കുകൾ എടുത്തു നോക്കുക ഇന്ന് നമ്മൾ കാണുന്ന ലോക സിനിമകൾ എടുത്തു നോക്കുക അതിൽ എല്ലാം നഗ്നത ഒരു വലിയ സ്ഥാനം വഹിക്കുന്നില്ലേ? ചില സിനിമകളിൽ ന്യൂഡിറ്റി അവിശ്യമായി വരും അത് ആ സിനിമയെ മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കാൻ സഹായിക്കുകയും ചെയ്യും.

വായിക്കാന്‍ ക്ലിക്ക് ചെയ്യുക: തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തവര്‍ക്കെതിരെ അനുപമ പരമേശ്വരന്‍

ഞാൻ അവസാനം കണ്ട സിനിമകളിൽ പോർട്രൈറ്റ് ഓഫ് എ ലേഡി ഓൺ ഫയർ, ബീൻ പോൾ എന്ന സിനിമകൾ എടുക്കുക ആണെങ്കിൽ നഗ്നത എന്ന ഘടകം ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ സമ്പൂർണ പൂജ്യം ആയി മാറിയേനെ ആ സിനിമകൾ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബീൻപോൾ എന്ന സിനിമ നഗ്നത ഇല്ലങ്കിൽ ആ സിനിമ ഒരിക്കലും പൂർണമാവുമായിരുന്നില്ല.

പോർട്രൈറ്റ് ഓഫ് എ ലേഡി ഓൺ ഫയർ എന്ന സിനിമ നില നിൽക്കുന്നത് തന്നെ ഒരു നഗ്നമായ ചിത്രം വരയിലൂടെ ആണ്.ബക്കാരൗ എന്ന സിനിമയിൽ ഒരു സ്ത്രീയും പുരുഷനും നഗ്നതയിൽ നിന്ന് കൊണ്ട് രണ്ട് ആളുകളെ കൊല്ലുന്ന രംഗം ഉണ്ട് ആ രംഗം ആ ഗ്രാമത്തിന്റെ സാംസ്‌ക്കാരത്തെ ആണ് ഓര്മപ്പെടുത്തുന്നത്.ഒരു പക്ഷെ പഴയകാല നമ്മുടെ മലയാള ക്ലാസിക്കുകൾ ഒരു പരിധിക്ക് അപ്പുറം നന്നായി ഉപയോഗിച്ചിരുന്ന നഗ്നത ഇന്ന് മലയാള സിനിമാ പ്രേമികൾക്ക് നാണം,മോശം ആയി മാറിയിരിക്കുന്നു.

ഭരതനും പത്മരാജനും ഐ.വി ശശിയും എല്ലാം ഒരു വിധത്തിൽ നന്നായി ഉപയോഗിച്ചിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ലോകസിനിമകളിലും സാക്രിഡ് ഗെയിംസ് തുടങ്ങിയ ഇന്ത്യൻ സീരിസുകളിലും നഗ്നത കാണുമ്പോൾ തെറ്റ് തോന്നാത്ത നമ്മൾ മലയാളത്തിൽ ഒരു സിനിമയിൽ നഗ്നത എന്ന് പറയുമ്പോൾ ഇന്ന് കണ്ണടച്ച് ഇരുട്ടാക്കുന്നു.

ഇനി പ്രേക്ഷകരുടെ മാത്രം കുഴപ്പം ആണോ? അല്ല നമ്മുടെ സെൻസർ നിയമങ്ങൾ എന്നെ എടുത്തു ചവിട്ട് കൊട്ടയിലേക്ക് കളയേണ്ട സമയം ആയിരിക്കുന്നു.നമുക്കും ലോക സിനിമയിലേക്ക് ഉയരണം എങ്കിൽ നമുക്കും ഓസ്‌കാറിന്റെ വേദികളിൽ തിളങ്ങണം എങ്കിൽ നമ്മുടെ സെൻസർ നിയമങ്ങൾ മാറാതെ നിവർത്തിയില്ല.

ഒരു രീതിയിൽ നോക്കിയാൽ നമ്മുക്കും ഒരുപാട് ഡെപ്ത്ത് ഉള്ള കഥകൾ ഉണ്ടായിട്ടും നമ്മുടെ ആവിഷ്‌ക്കാര സ്വാത്രത്തിന്റെ കൂച്ച് വിലങ് മൂലം അതെല്ലാം നമ്മൾ നഷ്ടപ്പെടുത്തുന്നുണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്.നഗ്നത അത് സിനിമകൾ അവകാശപ്പെടുന്നേണ്ടങ്കിൽ അനുവദിക്കുക തന്നെ വേണം.

വായിക്കാന്‍ ക്ലിക്ക് ചെയ്യുക: വിവാഹത്തിനായി മിയ ഖലീഫ ഒരുക്കിയത് 12 വസ്ത്രങ്ങള്‍

സംവിധായകരുടെ ആവിഷ്‌ക്കാര സ്വതന്ത്രത്തിന്റെ കടിഞ്ഞാൺ എന്ന് പിഴുതെറിയുന്നുവോ അന്നേ നമുക്ക് ഒരു ഉയർച്ച ഉണ്ടാവുകയുള്ളൂ. ഒരു പക്ഷെ കൂടുതൽ സ്വാതന്ത്ര്യം കിട്ടുകയാണെങ്കിൽ ലോകത്തിന് മുന്നിൽ മായാജാലം കാണിക്കാൻ കഴിവുള്ള സംവിധായകൻമ്മാർ ഉള്ള നാടാണ് നമ്മുടേത്

Leave A Reply

Your email address will not be published.