Mocifi.com
Art is not a luxury, but a necessity.

ആടിനെ പട്ടി’യാക്കുന്ന ഡി വൈ എസ് പി രാജ്കുമാറായി തിളങ്ങി ടോം സ്‌കോട്‌

പി ആർ.സുമേരൻ.

കൊച്ചി: ഹിറ്റ് ചിത്രം ജനഗണമനയിലെ പോലീസ് വേഷത്തില്‍ തിളങ്ങിയ നടൻ  ടോം സ്കോട് ‘കാക്കിപ്പട’യിലും മികച്ച പ്രകടനം.ഡി വൈ എസ് പി രാജ്കുമാറായാണ് ടോം സ്കോട് ചിത്രത്തിൽ തകര്‍ത്തഭിനയിച്ചത്. പോലീസ് വേഷത്തില്‍ സമീപകാലത്ത് ഏറെ തിളങ്ങിയ നടന്‍ കൂടിയാണ് ടോം സ്കോട്. വളരെ അപ്രതീക്ഷിത വിജയം നേടിയ ചിത്രമാണ് കാക്കിപ്പട.

പ്രേക്ഷക ശ്രദ്ധ നേടി രണ്ടാംവാരത്തിലേക്ക് കടന്നു. ചിത്രത്തിന്‍റെ വിജയാഹ്ലാദത്തില്‍ സ്വന്തം പേര് ചേര്‍ക്കാന്‍ കഴിഞ്ഞതിന്‍റെ സംതപ്തിയിലുമാണ് ടോം സ്കോട്. പോലീസ് സേനയിലെ കറുപ്പും വെളുപ്പും പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് കാക്കിപ്പട. ഈ ചിത്രം താന്‍ തേടിയെടുത്തതാണെന്ന് ടോം പറഞ്ഞു. വളരെ ആഗ്രഹത്തോടെയാണ് കാക്കിപ്പടയില്‍ ഒരു വേഷത്തിനായി ഞാന്‍ സംവിധായകനെ സമീപിച്ചത്. മുന്‍പരിചയം ഇല്ലാതിരുന്നിട്ടും അദ്ദേഹം എനിക്കൊരു വേഷം തന്നു.

ഹിറ്റ് ചിത്രമായിരുന്ന ജന ഗണ മന അദ്ദേഹം കണ്ടിരുന്നു. ആ പരിഗണനയോടുകൂടിയാണ് എനിക്ക് അവസരം തന്നത്. ഈ ചിത്രത്തിന്‍റെ വിജയാഹ്ലാദത്തില്‍ ഞാനും പങ്കുചേരുകയാണ്. വളരെ നെഗറ്റീവായ ഒരു വേഷമാണ് എന്‍റേതെങ്കിലും പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. ‘ആടിനെ പട്ടി’യാക്കുന്ന ഡി വൈ എസ് പി രാജ്കുമാറിനെ മലയാളികള്‍ ഏറ്റെടുത്തതിലും ഒത്തിരി സന്തോഷമുണ്ട്. ഇതര ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ഓര്‍ക്കാപ്പുറത്ത് കിട്ടിയ കാക്കിപ്പടയുടെ വിജയം അഭിമാനവും സന്തോഷം നല്‍കുകയാണെന്നും ടോം സ്കോട് പറഞ്ഞു.  

‘101 ചോദ്യങ്ങള്‍’ എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് ദേശീയപുരസ്ക്കാരം നേടിയ നിര്‍മ്മാതാവും നടനുമായ ടോം സ്കോട് ഡി ഐ ജി ഹരീന്ദ്രശര്‍മ്മയ്ക്ക് ജന ഗണ മന യില്‍ തിളങ്ങിയത്.

മലയാള സിനിമയില്‍ നിര്‍മ്മാണരംഗത്ത് കൈയ്യൊപ്പ് ചാര്‍ത്തി വന്ന നടന്‍ കൂടിയാണ് അദ്ദ്ദേഹം പിന്നീട് ശ്രദ്ധേയമായ കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ചു.  സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങള്‍ നിര്‍മ്മിച്ചതിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ചത്. പക്ഷേ അന്നൊന്നും കിട്ടാത്ത പ്രേക്ഷക സ്വീകാര്യത യാണ് ഇപ്പോൾ  എനിക്ക് ലഭിക്കുന്നത്. താരം പറയുന്നു. സിനിമ എനിക്ക് പാഷനാണ്. സിനിമയെ അത്രയേറെ സ്നേഹിക്കുന്നതുകൊണ്ടാണ് നിര്‍മ്മാണവുമായി സിനിമയിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇതിനിടെ പല പ്രമുഖ നടന്മാര്‍ക്കും ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. അവസരങ്ങൾ വരുന്നുണ്ട്. നല്ല ചിത്രങ്ങളുടെ ഭാഗമാകുക.അതാണ് എൻ്റെ സന്തോഷം.ടോം സ്കോട് പറഞ്ഞു.

kozhikode psc, kozhikode psc coaching center, kozhikode psc coaching center silver leaf, silver leaf psc academy calicut
ആടിനെ പട്ടി’യാക്കുന്ന ഡി വൈ എസ് പി രാജ്കുമാറായി തിളങ്ങി ടോം സ്‌കോട്‌

Leave A Reply

Your email address will not be published.