Mocifi.com
Art is not a luxury, but a necessity.

റിലീസിനൊരുങ്ങി ജാനകി ജാനേ

എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന  അനീഷ് ഉപാസന രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് “ജാനകി ജാനേ”.

ഉയരെക്ക് ശേഷം എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന,ഷെർഗ എന്നിവർ നിർമ്മിക്കുന്ന ജാനകി ജാനെയിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത് സൈജുകുറുപ്പ് , നവ്യാനായർ , ജോണി ആന്റണി , ഷറഫുദ്ധീൻ , കോട്ടയം നസിർ , അനാർക്കലി ,പ്രമോദ് വെളിയനാട് , ജെയിംസ് ഏലിയാ , സ്മിനു സിജോ , ജോർജ് കോര , അഞ്ജലി സത്യനാഥ് , സതി പ്രേംജി , ശൈലജ കൊട്ടാരക്കര, അൻവർ , മണികണ്ഠൻ കൂടാതെ അനേകം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.ഒറ്റ ഷെഡ്യൂളിൽ പൂർത്തിയായ “ജാനകി ജാനേ”യുടെ പ്രധാന ലൊക്കേഷൻ ഇരിഞ്ഞാലക്കുടയിലെ കാറളം എന്ന ഗ്രാമമായിരുന്നു.

ജാനകി ജാനെയുടെ ആദ്യ ടീസർ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചതും വാർത്തകളിൽ ഇടം പിടിച്ചതുമെല്ലാം പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ് നൽകുന്നത്.

തീർത്തും നർമ്മം കലർന്ന ഒരു കുടുംബചിത്രവുമായി എസ് ക്യൂബ് ഇത്തവണ പ്രേക്ഷകരിലേക്കെത്തുന്നത്. സൈജുകുറുപ്പിന്റെ മുഴുനീള നായകവേഷമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഉണ്ണിമുകുന്ദൻ എന്ന പേരിലാണ് സൈജുകുറുപ്പ് ജാനകി ജാനെയിൽ. 

സബ് കോണ്ട്രാക്‌ടർ ഉണ്ണി മുകുന്ദനായി സൈജുകുറുപ്പ് നായകനാവുമ്പോൾ ഓഫ് സെറ്റ് പ്രെസ്സ് ജീവനക്കാരി ജാനകിയായി നവ്യാനായർ നായികയാവുന്നു. 

ജാനകിയുടെ പേടിയാണ് സിനിമയുടെ ഇതിവൃത്തമെന്നത് ഒരു ടീസറിലൂടെ തന്നെ സംവിധായകന് പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സംവിധായകന്റെ വാക്കുകളിലേക്ക്.. “നമുക്കെല്ലാവർക്കും പരിചയമുള്ള , എന്നാൽ പലരും പറയാൻ വിട്ട് പോയ ഒരു ചെറിയ കഥയാണ് ഞങ്ങൾ പറയാൻ പോകുന്നത്..ഇതിൽ അമാനുഷികമായ ഒന്നും തന്നെയുണ്ടാവില്ല..പ്രേക്ഷകർക്ക് ഈസി ആയി കണക്ട് ചെയ്യാൻ പറ്റുന്ന ഫോർമാറ്റിലാണ് ജാനകി ജാനെയുടെ സ്ക്രിപ്റ്റിങ് പാറ്റേൺ “

ജാനകി ജാനെയുടെ സംഗീത സവിധായകർ കൈലാസ് മേനോനും സിബി മാത്യു അലക്സുമാണ്.

മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സിലൂടെ പശ്ചാത്തലസംഗീതമൊരുക്കി പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ യുവസംഗീത സംവിധായകനായ സിബി മാത്യു അലക്സാണ് ജാനകി ജാനെയിലും പശ്ചാത്തല സംഗീതമൊരുക്കുന്നത്.

ഛായാഗ്രഹണം – ശ്യാം പ്രകാശ് ,എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള , കോസ്റ്റും – സമീറ സനീഷ് , മേക്കപ്പ് – ശ്രീജിത്ത്‌ ഗുരുവായൂർ, ശബ്ദ മിശ്രണം – എം ആർ രാജകൃഷ്ണൻ , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – രത്തീന, ലൈന്‍ പ്രൊഡ്യൂസര്‍ – ഹാരിസ് ദേശം, ചീഫ് അസോ ഡയറക്ടര്‍ – രഘുരാമ വര്‍മ്മ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ , കളറിസ്റ്റ് – ശ്രീജിത്ത് സാരംഗ് , സബ് ടൈറ്റിൽസ്  – ജോമോൾ (ഗൗരി) ,  കോ റൈറ്റര്‍ – അനില്‍ നാരായണന്‍, അസോ ഡിറക്ടര്‍സ് റെമീസ് ബഷീര്‍, റോഹന്‍ രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – അനീഷ് നന്ദിപുലം, പി ആര്‍ ഓ – വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ് , വിഷ്വൽ ഗ്രാഫിക്സ് – ആക്സൽ മീഡിയ, സ്റ്റില്‍സ് – റിഷ്‍ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് – ഓള്‍ഡ്‌ മോങ്ക്‌.

 “ജാനകി ജാനെ” തീയറ്ററിൽ എത്തിക്കുന്നത് കല്പക റിലീസ് ആണ്.

റിലീസിനൊരുങ്ങി ജാനകി ജാനേ

Leave A Reply

Your email address will not be published.