Mocifi.com
Art is not a luxury, but a necessity.

പ്രേക്ഷകനാണ് രാജാവ്; അവരെ തൃപ്തിപ്പെടുത്തുവാനുള്ള കടമ ഫിലിം മേക്കേഴ്സിനുമുണ്ട്: സംവിധായകൻ സൂരജ് ടോം

എപ്പോഴോ നമ്മൾ ചെയ്യുന്നതെല്ലാം ശരിയാണെന്ന തോന്നൽ ഉണ്ടാകുമ്പോഴാണ് വിമർശനങ്ങളിൽ അസ്വസ്ഥരാകുന്നതെന്ന് സംവിധായകന്‍ സൂരജ് ടോം പറഞ്ഞു. സിനിമയുടെ കാര്യത്തിലേക്ക് വന്നാൽ, ഒരു സിനിമ തിയേറ്ററിൽ അല്ലെങ്കിൽ OTT യിൽ റിലീസ് ആയിക്കഴിഞ്ഞാൽ പിന്നെ അത്‌ പൂർണമായും പ്രേക്ഷകന്റേത് ആയി മാറിക്കഴിയും. അവർക്കത് കാണാം, കാണാതിരിക്കാം, വാനോളം പുകഴ്ത്താം.. കാലേവാരി നിലത്തിടാം. ഒക്കെയും ആ സൃഷ്‌ടി അവരെ എങ്ങനെ സ്വാധീനിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും.

കാരണം ഇല്ലാത്ത പൈസയും, സമയവും കണ്ടെത്തി ആകെ സ്ട്രെസ്സ്ഡ് ആയ ജീവിത സാഹചര്യങ്ങളിൽ നിന്നും അവധിയെടുത്തു അല്പമൊന്ന് ആശ്വസിക്കാനാണ് പലരും ഒരു സിനിമ കാണാനായി ഇന്ന് വരുന്നത്. അത്‌ ചിലപ്പോൾ കുടുംബമായിട്ടാവാം അല്ലെങ്കിൽ ഒറ്റയ്ക്കാവാം. എന്തായാലും ഇവിടെ പ്രേക്ഷകനാണ് രാജാവ്‌. അവരെ തൃപ്തിപ്പെടുത്തുവാനുള്ള കടമ ഞാനടക്കമുള്ള ഓരോ ഫിലിം മേക്കേഴ്സിനുമുണ്ട്. 

റിവ്യൂസിന്റെ കാര്യം എടുത്താൽ, ഓരോ വ്ലോഗേഴ്സും ഇപ്പൊൾ ഓരോ ഇൻഡിപെൻഡന്റ് മീഡിയ ആണ്. അവരുടെ ഉത്തരവാദിത്തം വളരെ വലുതാണ്. കാരണം അവർക്കു വലിയ ഫോളോവേർസ് ഉണ്ട്. അതിനാൽ തന്നെ പവർഫുൾ ആണ് അവർ. പ്രേക്ഷകരെ വലിയ രീതിയിൽ സ്വാധീനിക്കാൻ അവർക്ക് കഴിയും.

പലപ്പോഴും പല ഫിലിം മേക്കേഴ്സിനും ഉള്ള ഫോളോവേർസ് അതിലും താഴെയായിരിക്കും. ഇവിടെ വ്ലോഗറുടെ അഭിപ്രായം അറിഞ്ഞിട്ട് സിനിമ കാണണോ വേണ്ടയോ എന്ന് പലരും തീരുമാനിക്കുന്നു. വ്ലോഗർ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഒരു പക്ഷെ ആ വ്ലോഗറെ ഫോളോ ചെയ്യുന്ന എല്ലാവരുടെയും ടേസ്റ്റ് അതായിരിക്കണമെന്നില്ല.

പല റിവ്യൂസിന്റെയും താഴെയുള്ള കമന്റ്സ് വായിച്ചാലറിയാം പലരും എഴുതാറുണ്ട്, കാലങ്ങളായി ഞാൻ താങ്കളുടെ റിവ്യൂ കണ്ടിട്ടേ സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാറുള്ളു എന്ന്. ഒരു പക്ഷെ ആ സിനിമ കണ്ട് കഴിഞ്ഞാൽ ചിലപ്പോൾ അയാൾക്കിഷ്ടപ്പെടുന്ന എന്തെങ്കിലും ഒരു എലമെന്റ് അതിലുണ്ടായിരുന്നെന്നിരിക്കും. റിവ്യൂ കണ്ട് അല്ലെങ്കിൽ മറ്റുള്ളവരുടെ അഭിപ്രായം കേട്ട് സിനിമ കാണണ്ട എന്ന് തീരുമാനിക്കുമ്പോൾ യഥാർത്ഥത്തിൽ ഇവിടെ നഷ്ടമാകുന്നത് ആ സിനിമാ അനുഭവവും വലിയ പൈസ മുടക്കി സിനിമ നിർമ്മിച്ച പ്രൊഡ്യൂസർക്കു തിരിച്ചു കിട്ടേണ്ട പണവുമാണ്.

ആർട്ടിസ്റ്റുകളും, ടെക്‌നീഷ്യൻസുമൊക്കെ ഇതിനകം തന്നെ പേയ്മെന്റ്സ് എല്ലാം വാങ്ങി കഴിഞ്ഞിട്ടുണ്ടാകും. നഷ്ടം വരുമ്പോൾ അത്‌ പ്രൊഡ്യൂസർക്കു മാത്രമാകും. അതേ സമയം തന്നെ ലാഭകരമായാൽ‌ അതിൽ പ്രവർത്തിച്ചവർക്ക് സന്തോഷത്തോടെ ചെറിയൊരു വിഹിതം കൊടുക്കുന്ന നല്ല പ്രൊഡ്യൂസർമാരുമുള്ള നാടാണിത്. 

kozhikode psc, kozhikode psc coaching center, kozhikode psc coaching center silver leaf, silver leaf psc academy calicut

ദൃശ്യമാധ്യമത്തിലൂടെ ഒരു കഥ പറയണമെന്ന് ഒരു കൂട്ടം ആളുകൾ തീരുമാനിച്ചു കഴിഞ്ഞാൽ വലിയ താരങ്ങളോ മുതൽ മുടക്കോ ഇല്ലെങ്കിൽ പോലും‌ ഇന്ന് അത് നടക്കും. ചിലപ്പോൾ‌ നമ്മൾ വിചാരിക്കുന്നതിലും മുകളിൽ ഈ ചിത്രം  ശ്രദ്ധിക്കപ്പെട്ടെന്നുമിരിക്കും. അതിനുള്ള ടെക്നോളജിയും, ബന്ധങ്ങളും പോക്കറ്റിലിട്ടു നടക്കുന്ന തലമുറയാണ് ഇന്നുള്ളത്.

ആർക്കും ഇന്ന് സിനിമ ചെയ്യാം. കട്ട വെയ്റ്റിങ് എന്ന് പറയുന്ന പോലെ സത്യത്തിൽ ആരും ആരുടേയും സിനിമകൾ കാത്തിരിക്കുന്നില്ല. നല്ല സിനിമകൾ ഉണ്ടാക്കേണ്ടത് സിനിമ ചെയ്യുന്നവരുടെ ആവശ്യം മാത്രമാണ്. അതുകൊണ്ടു സിനിമകളോടുള്ള നമ്മുടെ സമീപനം ആരോഗ്യകരമാവട്ടെ.. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന നല്ല സിനിമകൾ ഉണ്ടാവട്ടെ… വിമർശനാത്മകമായി ആളുകൾ സിനിമകളെ സമീപിക്കട്ടെ.. അതിനെ ഉൾകൊള്ളുവാനുള്ള വലുപ്പം നമ്മുടെ മനസുകൾക്കുണ്ടാവട്ടെ.. റിവ്യൂകൾക്കപ്പുറം തീരുമാനങ്ങൾ വ്യക്തിപരമാവട്ടെ. 

ഇതെല്ലാം എന്റെ മാത്രം അഭിപ്രായമാണ്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്നും സൂരജ് ടോം പറഞ്ഞു.

പ്രേക്ഷകനാണ് രാജാവ്; അവരെ തൃപ്തിപ്പെടുത്തുവാനുള്ള കടമ ഫിലിം മേക്കേഴ്സിനുമുണ്ട്: സംവിധായകൻ സൂരജ് ടോം

Leave A Reply

Your email address will not be published.