Mocifi.com
Art is not a luxury, but a necessity.

ജനക്കൂട്ടത്തിനെ രണ്ട് മണിക്കൂര്‍ ഷൂട്ട് ചെയ്താല്‍ സിനിമ ആകുമോ?

305

ഗോഡ് വിന്‍ ആനി ജെയ്‌സണ്‍

സത്യത്തിൽ എന്താണ് സിനിമ.ഒരു ജനക്കൂട്ടത്തിനിടയിലേക്ക് ഒരു ക്യാമറ തിരിച്ച് വച്ച് 2 മണിക്കൂർ ഷൂട്ട് ചെയ്ത് അതിന് ‘തിരക്ക്’ എന്ന് പേരു നൽകി സിനിമ ഇറക്കിയാൽ അത് സിനിമയാകുമോ ? വളരെ റിയലസ്റ്റിക്ക് അല്ലേ ?

ഒരു നിശ്ചലചിത്രത്തിൽ നിന്നും ചലിക്കുന്ന ചിത്രങ്ങളിലേക്കുള്ള പ്രയാണം മാത്രമല്ല സിനിമ. ‘ഒരു കഥയിൽ നിന്നോ സന്ദർഭത്തിൽ നിന്നോ രൂപപ്പെടുത്തിയ തിരക്കഥയെ ഏറ്റവും ഭംഗിയാക്കി ഒപ്പിയെടുത്ത ചലിക്കുന്ന ചിത്രങ്ങളെ ഏറ്റവും സുഗമമായ രീതിയിൽ വെട്ടിയൊരുക്കുകയും അതിനു ചേർന്ന ശബ്ദവും നൽകുമ്പോൾ ഒരു സിനിമയായി.

കാഴ്ച്ചയും കേൾവിയും ഒരു പോലെ ലയിക്കുന്ന പ്രക്രിയ.ഇതിലെവിടെയാണ് മെയ്ക്കിംഗ് എന്ന ഭാഗം വരുന്നത് ?? അത് ഷൂട്ടിങ്ങിൽ വരുന്ന ഒന്നാണോ ?അതുമല്ലെങ്കിൽ അഭിനയത്തിലാണോ,ഈ പറഞ്ഞ മെയ്ക്കിംഗ് ? മെയ്ക്കിംഗ് എന്ന വാക്കിനർത്ഥം ഉണ്ടാക്കുക അഥവാ നിർമ്മിക്കുക എന്നാണ്.

ഒരു കഥ ഉണ്ടാക്കിയെടുക്കുന്നത് മുതൽ തിരക്കഥ,സംഭാഷണം,അഭിനയം,ഛായാഗ്രഹണം,ആർട്ട്, കോസ്റ്റും,മെയ്‌ക്ക്അപ്,എഡിറ്റിംഗ്,ഡബ്ബിംഗ്, SFX,സംഗീതം(songs), പശ്ചാത്തല സംഗീതം, VFX,ഡിസൈൻസ് തുടങ്ങി എല്ലാം ഉണ്ടാക്കിയെടുക്കലാണ്. ഇവയെല്ലാം എത്രമാത്രം വ്യത്യസ്തമായും പുതുമയോടെയും പൂർണതയോടെയും അവതരിപ്പിക്കുന്നു എന്നതിനനുസരിച്ചായിരിക്കും ആ സിനിമയുടെ മെയ്ക്കിംഗ് നിലവാരം.അതുപോലെ തന്നെ സിനിമ എന്ന കലാസൃഷ്ടി ഒരാളുടെ മാത്രം കഷ്ട്ടപ്പാടിന്റെ ഫലമല്ല.

അതൊരു കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ്.ഓരോ വിഭാഗത്തിലും ജോലി ചെയ്യുന്നവർ ആത്മാർത്ഥമായി സഹകരിക്കുമ്പോഴാണ് ഒരു സിനിമ ജനിക്കുന്നത്.തങ്ങളെ ഏൽപ്പിച്ച ജോലി വളരെ കൃത്യതയോടെയും ഭംഗിയോടെയും പൂർണതയോടെയും നിർവ്വഹിക്കുമ്പോഴാണ് നല്ലൊരു സിനിമ രൂപപ്പെടുന്നതും ആ സിനിമയുടെ മെയ്ക്കേഴ്സിന്റെ നിലവാരം ഉയരുന്നതും.

ഒരു സിനിമ പല രീതിയിൽ അവതരിപ്പിക്കാം. വളരെ സ്വഭാവികമായ അഭിനയത്തോടെയും സ്വഭാവികമായ പശ്ചാത്തലങ്ങളോടെയും, അതല്ലാതെയും അവതരിപ്പിക്കാം.ഇത് രണ്ടും യോജിപ്പിച്ച് ചെയ്യുന്ന ചിത്രങ്ങളും നാമെല്ലാവരും കണ്ടിട്ടുണ്ട്. കഥയും,തിരക്കഥയും ആവശ്യപ്പെടുന്നതിനുസരിച്ച് ഒരു സിനിമയുടെ അവതരണം എന്തായിരിക്കണമെന്ന് സംവിധായകൻ തീരുമാനിക്കുന്നു.എന്നാണ് ഞാൻ കരുതുന്നത്.

ആയതിനാൽ തന്നെ റിയലിസ്റ്റിക്ക് സിനിമ മാത്രമാണ് നല്ലതെന്ന കാഴ്ച്ചപ്പാട് ശരിയല്ല.ഓരോ സംവിധായകന്റെയും കാഴ്ച്ചപ്പാടും രീതികളും വ്യത്യസ്തമായിരിക്കും. ഒരു സംവിധായകൻ വളരെ റിയലസ്റ്റിക്ക് ആയി സിനിമ ചെയ്താൽ എല്ലാ സംവിധായകരും അത് പിന്തുടരണമെന്ന് പറയുന്നത് തെറ്റാണ്.

കാരണം റിയലസ്റ്റിക്ക് സിനിമയെ ഇഷ്ട്ടപ്പെടാത്ത വളരെ കൂടുതൽ ജനങ്ങൾ ഉള്ള സ്ഥലമാണ് കേരളം….എന്നാൽ ഇന്ത്യൻ സിനിമ ഭാഷകൾക്ക് പുറമെയുള്ള മറ്റു ഭാഷ സിനിമകളിൽ കാണുന്ന ഭൂരിഭാഗം അവതരണവും വളരെ റീലിസ്റ്റിക്ക് ആണ്.അത് ഫാന്റസി, ഹൊറർ, ആക്ഷൻ തുടങ്ങി ഏത് ജോണർ ആയാലും കണ്ടിരിക്കുന്ന പ്രേക്ഷകനെ വിശ്വസിപ്പിക്കുകയും ഒപ്പം, ആസ്വദിപ്പിക്കുകയും ചെയ്യുന്ന തരത്തിലുമായിരിക്കും…..

ഒരു സ്ഥലത്ത് അതായിരിക്കുന്ന അവസ്ഥയിൽ തന്നെ ക്യാമറ ഒളിപ്പിച്ചും, മറ്റും ഷൂട്ട് ചെയ്തെടുക്കുന്നതും, കണ്ടു പരിചയമില്ലാത്ത അഭിനേതാക്കളെ ക്യാമറക്കു മുൻപിൽ ബിഹൈവ് ചെയ്യിപ്പിക്കുന്നതും വഴി സാധാരണക്കാരന്റെ ജീവിതത്തെ യാതൊരുവിധ ഏച്ചുകെട്ടലുകളും ഇല്ലാതെ പ്രേഷകനു മുമ്പിൽ അവതരിപ്പിക്കുന്ന സംവിധായകനും സംഘത്തിനും എടുക്കേണ്ടി വരുന്ന കഠിന പ്രയത്നം ഒരു വശത്ത്…

സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും മനസ്സിലുള്ള ആരും കാണാത്ത,സ്ഥലത്തേയും ചുറ്റുപാടുകളെയും സൃഷ്ടിച്ചെടുത്ത് ഷൂട്ട് ചെയ്യുന്നതും അഭിനേതാക്കളെ തിരക്കഥ ആവശ്യപ്പെടുന്ന അഭിനയത്തിലേക്കും സംഭാഷണങ്ങളിലേക്കും കൊണ്ടുവരുന്ന സംവിധായകനും സംഘത്തിനും എടുക്കേണ്ടി വരുന്ന കഠിന പ്രയത്നം മറ്റൊരു വശത്തും…..

ഈ രണ്ട് രീതികളുടെയും അവസാന ഫലം പ്രേക്ഷകന് ആസ്വദിക്കാൻ തക്കവണ്ണമുള്ളതാണെങ്കിൽ അവയെ നല്ല സിനിമയെന്നു തന്നെ വിളിക്കാം . യാതൊരു സംശയവും വേണ്ട . വ്യക്തിപരമായി ഏത് ജോണർ സിനിമ ആയാലും അടിസ്ഥാനപരമായി ആസ്വദിക്കാൻ കഴിയണം എന്നതാണ് എന്റെ താല്പര്യം.

വിപണന മൂല്യവും കലാമൂല്യവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്ന സിനിമകൾ വരണം എന്നാണാഗ്രഹം. കുറച്ച് വർഷങ്ങളായി മലയാളത്തിൽ ഇറങ്ങുന്ന പല നല്ല സിനിമകളും ഈ പറഞ്ഞ ഗണത്തിൽ പെടുത്താവുന്ന സിനിമകൾ ആയിരുന്നു.അതുതന്നെയാണ് അവ എല്ലാം വ്യാവസായിക വിജയത്തോടൊപ്പം തന്നെ നിരൂപക പ്രശംസകളും ഏറ്റു വാങ്ങിയത്..

(ഫേസ് ബുക്കില്‍ കുറിച്ചത്)

ഗീതു മാഡം, ചെയ്ത ജോലിക്കുള്ള കൂലിക്കുവേണ്ടിയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്‌

ekalawya

Leave A Reply

Your email address will not be published.