Mocifi.com
Art is not a luxury, but a necessity.

ജോര്‍ജ്ജു കുട്ടിക്കുവേണ്ടി വാദിക്കാന്‍ അഡ്വ. മാരാര്‍

13,196

തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രണ്ടാം ഭാഗം പ്രവചിച്ചു കൊണ്ട് ആരാധകര്‍ കഥയെഴുത്ത് തുടങ്ങിയിരുന്നു. ഈ പരമ്പരയില്‍ ഏറ്റവും പുതിയ പ്രവചന കഥ ഫേസ് ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അത് വായിക്കാം.

തൊടുപുഴ, പാറെപ്പള്ളി area യിൽ ഉള്ള cctv പരിശോധിക്കുമ്പോൾ അതിലെ visual date അനുസരിച്ചു കിട്ടും. അപ്പോൾ ജോർജ് കുട്ടി ധ്യാനത്തിന് പോയ കഥ തെറ്റാണ് എന്ന് തെളിയു.

കുറ്റം അന്വേഷണം നടത്തുന്ന സാം ജോർജ് കുട്ടി പറഞ്ഞ “സാറും ഈ പോലിസ് സ്റ്റേഷനും ഉള്ളടത്തോളം കാലം ഞാൻ സുരക്ഷിതൻ ആണ്” എന്ന കാര്യം വീണ്ടും വീണ്ടും പറഞ്ഞു നോക്കും. എന്നിട്ട് പുള്ളി ദേഷ്യം വന്ന് ഫയൽ എല്ലാം തള്ളി താഴെ ഇടും. എന്നിട്ട് നിലത്ത് വീണു കിടക്കുന്ന ഫയൽ എല്ലാം നോക്കി വരുണിന്റെ body പോലിസ് സ്റ്റേഷന്റെ അടിയിൽ ആണെന്ന് കണ്ടെത്തും.

സാം പോലിസ് സ്റ്റേഷൻ കുഴിക്കണം എന്ന് പറയും. കൂടെ ഉള്ള സുരേഷ് കൃഷ്ണ പറയും അത് വെറും മണ്ടത്തരം ആണെന്ന്. പക്ഷെ മേലുദ്യോഗസ്ഥൻ അതിന് സമ്മതിക്കും. അപ്പൊ ദേ കിടക്കുന്നു ഒരു അസ്ഥികൂടം.

മേലുദ്യോഗസ്ഥൻ : ” ബോഡി ഇവിടെ ഉണ്ടെന്ന് സാമിന് എങ്ങനെ മനസിലായി? “

സാം : ” its nothing but കോമൺ സെൻസ് ” (തഗ് ലൈഫ് bgm )

അതിനുശേഷം ടോവിനോ വന്നിട്ട് ഫോറെൻസിക് പഠനം നടത്തി അത് വരുണിന്റെ ബോഡി ആണെന്ന് സ്ഥിതീകരിക്കും. മാത്രമല്ല അത് അവിടെ കൊണ്ടുവന്നു ഇട്ടപ്പോൾ ജോർജ് കുട്ടിയുടെ ഷർട്ടിൽ പൂപ്പൽ പറ്റാൻ സാധ്യത ഉണ്ട് അതുകൊണ്ട് അയാൾക്ക് പൂപ്പൽ ഉള്ള ഷർട്ട്‌ ഉണ്ടോ എന്ന് നോക്കണം എന്ന് പറയും. എന്നാൽ സാം ആ നിർദേശം തള്ളി കളയും. അയാൾ പോലിസ് സ്റ്റേഷനിലേക്ക് ജോർജ് കുട്ടി നടന്നു വരുന്ന സീൻ ആലോചിച്ചു നോക്കി.

യുറിക്ക….. ജോർജ് കുട്ടി വരുണിനെ ഇടത് തോളിൽ തൂക്കിയെടുത്തു കൊണ്ടുവന്നതാണ്. അപ്പോൾ ജോർജ് കുട്ടിയുടെ ഇടത് കാൽ കുറച്ച് കൂടി ശക്തിയിൽ ഭൂമിയിൽ പതിയും. അത് ഒന്ന് നോക്കണമല്ലോ. പിന്നെയാണ് ഓർത്തത് ആ സ്ഥലം ഒക്കെ കോൺക്രീറ്റ് ചെയ്തു ടൈലും ഇട്ടെന്ന്.

എന്തായാലും കേസ് കോടതിയിൽ എത്തുന്നു. അവിടെയാണ് ട്വിസ്റ്റ്‌. ജോർജ് കുട്ടിക്ക് വേണ്ടി വാദിക്കാൻ വന്നത് അഡ്വക്കേറ്റ് മാരാർ.

I pity you for the dirty game you have played എന്ന് തുടങ്ങി ഇംഗ്ലീഷിൽ വച്ചൊരു കീച്ച് ആയിരുന്നു. ഇടയ്ക്കിടയ്ക്ക് വലിയചന്ദനാദി എന്നും പറയുന്നുണ്ട്.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ജഡ്ജി : “വ്യക്തമായില്ല “

മാരാർക്ക് ചൊറിഞ്ഞു വന്നു. രഞ്ജി പണിക്കരുടെ ഡയലോഗ് ആണ് കഷ്ടപ്പെട്ട് വച്ചു കാച്ചിയത്.

ജഡ്ജി : ” മാരാർ കം ടു ദെ പോയിന്റ് “

മാരാർ : “സർ ജോർജ് കുട്ടിയുടെ മകളോ ഭാര്യയോ വരുണിനെ കൊന്നത് നേരത്തെ തീരുമാനിച്ചുറപ്പിച്ച ഒരു ഗൂഢാലോചന പ്രകാരം അല്ല”

ജഡ്ജി : ” അയിന് “

മാരാർ : ” അതുകൊണ്ട് അത് just “spur of the moment” ആയിരുന്നു. ഇത്തരം കേസുകളിൽ ശിക്ഷിക്കാൻ വകുപ്പില്ല. Reference ആയിട്ട് ബാബറി മസ്ജിദ് തകർത്ത കേസിലെ സുപ്രീം കോടതി വിധി ഉണ്ട്.

ജോർജ് കുട്ടി വീണ്ടും രക്ഷപ്പെടുന്നു. ആശ ശരത്തും സഹദേവനും സിദ്ദിക്കും പ്ലിങ്.

ക്ലൈമാക്സ്‌
മാരാർ : ” ചെമ്പെട് “

ജോർജ് കുട്ടി : ” ചേമ്പ് ഒക്കെ പാക്ക് ചെയ്തു വീട്ടിൽ എത്തിച്ചേക്കാം “

മോഹൻലാൽ മമ്മൂട്ടി fans എഴുന്നേറ്റു നിന്ന് രോമാഞ്ചം കാരണം രോമം പറിഞ്ഞു പോകുന്നു. അതിൽ നിന്ന് വിഗ് ഉണ്ടാക്കി ദാനം ചെയ്തു fans അസോസിയേഷൻ മാതൃക ആവുന്നു.

Copied From Facebook

കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നു കൂടെ വനിതയോട് റോഷന്‍ മാത്യു

80%
Awesome
  • Design

Leave A Reply

Your email address will not be published.