Site icon Mocifi.com

ഷെയ്ന്‍ നിഗത്തിന്റെ വിവാദ ചിത്രം ഉല്ലാസം റിലീസിന്

മലയാള സിനിമയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഷെയ്ന്‍ നിഗത്തിന്റെ ചിത്രം ഉല്ലാസം ഉടന്‍ തിയേറ്ററിലെത്തുമെന്ന് സൂചന. ചിത്രത്തില്‍ ഷെയ്ന്‍ ഡബ് ചെയ്തു. സിനിമ റിലീസ് ചെയ്യുന്നതിനുള്ള തിയതിയെ കുറിച്ച് നിര്‍മ്മാതാക്കള്‍ ആലോചനയിലാണ്.

ഷെയ്ന്‍ നിഗത്തിന്റെ നായികയായി എത്തുന്നത് പവിത്ര ലക്ഷ്മിയാണ്. ജീവന്‍ ജോജോയാണ് സംവിധായകന്‍. യുവാക്കളുടെ ഉത്സവമായിരിക്കും സിനിമയെന്ന് കരുതുന്നു.

കഴിഞ്ഞയാഴ്ച മോഹന്‍ലാലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഷെയ്ന്‍ നിഗത്തിനും ടീമിനും അദ്ദേഹം ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, ബാസില്‍ ജോസഫ് തുടങ്ങിയ താര നിര ഉല്ലാസത്തിലുണ്ട്. ഊട്ടിയിലും മൂന്നാറിലുമായിരുന്നു ഷൂട്ടിങ്.

ഷാന്‍ റഹ്മാനാണ് സംഗീതം. ക്യാമറ സ്വരൂപ് ഫിലിപ്പ്.