Site icon Mocifi.com

മമ്മൂട്ടിക്ക് ബിഗ് സല്യൂട്ട് അടിച്ച് ആലപ്പി അഷ്‌റഫ്‌

മമ്മൂട്ടി

ആലപ്പി അഷ്‌റഫ്‌

കോവിഡ്-19 ലോക്ക്ഡൗണ്‍ കാലത്ത് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി ഫോണ്‍ വിളിച്ചതിലെ സന്തോഷം പ്രകടിപ്പിച്ച് സംവിധായകനായ ആലപ്പി അഷ്‌റഫ് ഫേസ് ബുക്ക് പോസ്റ്റിട്ടു. പോസ്റ്റ് വായിക്കാം.

സ്നേഹത്തിന്റെ മഞ്ഞുതുള്ളി.ഈ കോവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോൾ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു , പഴയ സൗഹൃദത്തിന്റെ കുളിർമയിൽ നിന്നും……

അപ്രതീക്ഷമായി ഒരു മിസ്കാൾ ശ്രദ്ധയിൽപ്പെട്ടു. മമ്മൂട്ടിയുടെതാ..By mistake പറ്റിയതായിരിക്കും എന്നു വിചാരിച്ചപ്പോൾ അതാ വീണ്ടും എത്തി വിളി , സാക്ഷാൽ മമ്മൂട്ടി , അതെ.. എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാൻ. സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖികരിക്കുന്നു, ക്ഷേമാന്വേഷണം, കുടുബവിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..?.

മമ്മൂട്ടി എന്ന മനുഷ്യ സ്‌നേഹി

എല്ലാത്തിനും നന്ദി പറഞ്ഞപ്പോൾ ..പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു .ഇത് എന്റെ പ്രിയപ്പെട്ട FB സുഹൃത്ത് ക്കളോട് പങ്കുവെക്കാൻ കാരണം..എത്ര വല്യ കലാകാരനായാലും ഔന്നത്യവും മനുഷ്യ സ്നേഹവും ഇല്ലങ്കിൽ അയാൾ ഒരു തികഞ്ഞ പരാജയമായിരിക്കും…

Visit: www.vayicho.com

ഒരു മികച്ച കലാകാരൻ എന്നും മികച്ച മനുഷ്യസ്നേഹിയായിരിയ്ക്കും.അതിന്റെ ഉത്തമ ഉദാഹരണമാണ് നമ്മുടെ മമ്മുട്ടീ…Big Salut..

ജാനു റാമിനോട് പകവീട്ടുകയായിരുന്നോ? 96-ന് ഒരു പുനര്‍വായന