Site icon Mocifi.com

എസ് എന്‍ സ്വാമി; സസ്പെൻസ് ത്രില്ലറുകളുടെ രാജാവ്

എസ് എന്‍ സ്വാമി

എസ് എന്‍ സ്വാമി

എസ് എന്‍ സ്വാമിയുടെ സേതുരാമയ്യർ സി.ബി.ഐ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കുന്ന തിയറ്ററിൽ ടിക്കറ്റിന്റെ കൂടെ ഒരു പേപ്പർ കൂടി നൽകിയിരുന്നു. ഇന്റർവെൽ വരെ പടം കണ്ട ശേഷം ‘യഥാർത്ഥകുറ്റവാളി’ ആരാണെന്ന് മനസ്സിലായവർ ആ പേപ്പറിൽ എഴുതി തിയറ്ററിൽ സ്ഥാപിച്ച ബോക്സിൽ നിക്ഷേപിക്കുക.. ശരിയുത്തരം എഴുതിയവർക്ക് സമ്മാനം .. “നിർഭാഗ്യവശാൽ’ ഒരാൾക്ക് പോലും സമ്മാനം നേടാനായില്ലത്രേ..അതായിരുന്നു S N സ്വാമിയുടെ തിരക്കഥ.

ഒരു സിബിഐ ഡയറിക്കുറിപ്പ് സിനിമ കാണാം

ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾ മുനയിൽ നിർത്തി, ക്ളൈമാക്സിൽ അമ്പരപ്പിക്കുന്ന ട്വിസ്റ്റ്‌ നൽകുന്ന കാര്യത്തിൽ സ്വാമിയോളം കൂടുതൽ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ മറ്റാരും മലയാളത്തിൽ ഉണ്ടാകില്ല..

എസ് എന്‍ സ്വാമി എന്ന് കേൾക്കുമ്പോൾ തന്നെ cbi പരമ്പരകൾ ആയിരിക്കും നമ്മുടെ ഓർമ്മയിൽ ആദ്യമെത്തുക, യഥാർത്ഥത്തിൽ “ഒരു നോക്ക് കാണാൻ- കണ്ടു കണ്ടറിഞ്ഞു – ഗീതം ..പോലുള്ള ഫാമിലി ഡ്രാമകൾക്ക് (സംവിധാനം -സാജൻ )തിരക്കഥ ഒരുക്കി രംഗത്തു വന്ന ആളാണ്..

നാടുവാഴികള്‍ സിനിമ കാണാം

വായിക്കാന്‍ സന്ദര്‍ശിക്കുക: മലയാളത്തിലെ പതിനഞ്ചര കമ്മിറ്റി; സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ച് ഷമ്മി തിലകന്‍

സാജനിൽ നിന്നും K മധുവിൽ എത്തിയപ്പോൾ അതുവരെ ഉള്ള ശൈലി പാടെ മാറ്റി പുതിയൊരു പാറ്റെനിൽ എഴുതിയ തിരക്കഥ, മലയാള സിനിമയിൽ പുതിയൊരു ട്രെൻഡും, മോഹൻലാൽ എന്ന നടന്റെ സൂപ്പർ സ്റ്റാർ പദവിയുടെ ആണിക്കല്ലും ,ബോക്സോഫീസിൽ പുതിയ റിക്കോഡും സൃഷ്ടിച്ച #ഇരുപതാംനൂറ്റാണ്ട് പിറന്നു..

തൊട്ടടുത്ത വർഷം എത്തിയ #ഒരുCBIഡയറികുറിപ്പ് കേരളത്തിന് പുറമെ തമിഴ് നാട്ടിലും കൂടി തരംഗം സൃഷിക്കുകയും, സ്വാമിയുടെ തിരക്കഥയെ വാഴ്ത്തി യഥാർത്ഥ പോലീസ് മേധാവികൾ വരെ രംഗത്ത് വന്നതോടെ അദ്ദേഹം ഒരു ഡിറ്റക്ടീവ് തിരക്കഥാകൃത്തിന്റെ മേലങ്കിയിലായി..

സേതുരാമയ്യര്‍ സിബിഐ സിനിമ കാണാം

എസ് എന്‍ സ്വാമിയുടെ ചിത്രങ്ങള്‍ മോഷണമോ?

പിന്നീട് അദ്ദേഹം എഴുതിയ 90%ചിത്രങ്ങളും കുറ്റാന്വേഷണ ത്രില്ലർ രീതിയിൽ ആയിരുന്നു..അവയിൽ ഭൂരിഭാഗവും ഹിറ്റുകളും..(CBI സീരീസ് തന്നെ 4 ഭാഗങ്ങൾ വന്നു.. 5_ആം ഭാഗം പണിപ്പുരയിൽ ആണത്രേ)പൊതുവെ കുറ്റാന്വേഷണ കഥകൾ സിനിമയാകുമ്പോൾ ഏറ്റവും ആക്ഷേപമുയരുന്ന കാര്യമാണ് മോഷണം..

വിദേശ ചിത്രങ്ങൾ മോഷ്ടിച്ചതാണ് നമ്മുടെ പല സൂപ്പർ ഹിറ്റുകളും എന്നതൊരു സത്യം ആണെങ്കിലും #ആഗസ്റ്റ്_1 എന്ന ചിത്രം ഒഴികെ യുള്ള സ്വാമി യുടെ തിരക്കഥകൾക്ക് അങ്ങനെ ഒരു ആരോപണം വന്നതായി അറിയില്ല..

മമ്മുട്ടിക്ക് വേണ്ടിയാണ് സ്വാമി ഏറ്റവുമധികം എഴുതിയത് എങ്കിലും മോഹൻലാലിനു വേണ്ടി എഴുതിയവ മിക്കതും ഹിറ്റുകൾ ആയിരുന്നു.. (മൂന്നാംമുറ, നാടുവാഴികൾ,… പ്രത്യേകം ഓർമ്മ വരുന്ന ചിത്രങ്ങൾ..)

വായിക്കാന്‍ സന്ദര്‍ശിക്കുക: നഗ്നതയും മലയാള സിനിമയും

ഇന്ന് പല പ്രമുഖ തിരക്കഥാകൃത്തുകളെയും പോലെ ഇദ്ദേഹവും സജീവമല്ല.. അവസാനം എഴുതിയ ആഗസ്റ്റ് 15, ലോക്പാൽ തുടങ്ങിയ ചിത്രങ്ങൾ വൻ പരാജയങ്ങൾ ആയതും..

ഒരു അഭിഭാഷകന്റെ കേസ് ഡയറി കാണാം

കുറ്റവാളി ആരെന്ന് ക്ളൈമാക്സിൽ മാത്രം വെളിപ്പെടുത്തുന്ന സ്വാമിയുടെ മാസ്റ്റർ ബ്രില്യൻസ് തിരക്കഥകൾക്ക് സോഷ്യൽ മീഡിയകളും , ഫാൻസ് ഫൈറ്റുകളും വ്യാപകമായ ഈ കാലത്ത് -എത്രത്തോളം വിജയസാധ്യത ഉണ്ടാകും.. എന്ന ആശങ്കകളും ആകാം കാരണം..(വ്യാജ പതിപ്പ് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യാൻ പോലും മടിക്കാത്തവർ, ആദ്യ ഷോ കഴിയുമ്പോഴേക്കും പടത്തിന്റെ സസ്പെൻസ് വാട്ട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചിരിക്കും)..

എങ്കിലും, സ്വാമിയുടെ അടുത്ത ചിത്രമായി അനൗണ്‍സ്‌ ചെയ്ത CBI -5 ഉടൻ തുടങ്ങാൻ പോകുന്ന ചിത്രമാണ്. (മലയാള ചരിത്രത്തിൽ ആദ്യമായി ഒരു സിനിമക്ക് അഞ്ചാം ഭാഗം വരികയാണ്.. അതും ഒരേ സംവിധായകൻ+ തിരക്കഥാകൃത്ത്+ നായകൻ )

ശക്തമായ ഒരു സസ്‌പെൻസ് ത്രില്ലറുമായി സ്വാമിയുടെ തിരിച്ചു വരവിന് ഈ ചിത്രം കാരണമാകട്ടെ.

www.ekalawya.com | www.shenews.co.in | www.vayicho.com