Site icon Mocifi.com

വടക്കന്‍ വീരഗാഥ പിറവിയെടുത്തിട്ട് 31 വർഷം

വടക്കന്‍ വീരഗാഥ

വടക്കന്‍ വീരഗാഥ

അസ്ലം ഇബ്‌നു അബ്ദുള്‍ അസീസ്‌

വടക്കന്‍ വീരഗാഥ പിറവിയെടുത്തിട്ട് ഇന്നേക്ക്31 വർഷം പിന്നിടുന്നു. ഇനിയൊരു 100 വർഷങ്ങൾക്ക് ശേഷവും “ഏറ്റവും നല്ല മലയാളചിത്രങ്ങൾ” എന്നൊരു ഗവേഷണം നടന്നാൽ തീർച്ചയായും അതിലും ഉണ്ടായിരിക്കും എന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്ന സിനിമ..

അത്രയും കാലം ചതിയനും, ക്രൂരനുമായി കൊണ്ടാടിയിരുന്ന വടക്കൻ പാട്ടിലെ ചന്തുവിന്, വേറൊരു വേർഷൻ നൽകിഎം.ടി. വാസുദേവൻ നായർ എന്ന ലെജൻഡിന്റെ അനുഗ്രഹീത തൂലികയിൽ വിരിഞ്ഞ ഇതിഹാസം ഹരിഹരൻ എന്ന പ്രഗത്ഭ സംവിധായകന്റെ കയ്യൊപ്പിൽ, കഴിവുള്ള മികച്ച കലാകാരന്മാരിലൂടെ അരങ്ങേറിയപ്പോൾ എക്കാലവും മലയാളത്തിന് അഭിമാനിക്കാവുന്ന ഇതിഹാസം പിറന്നു..

വടക്കന്‍ വീരഗാഥ ജനപ്രീതിയില്‍ ഒന്നാമത്‌

1989ൽ ജനപ്രീതിയിലും, ബോക്സ് ഓഫീസ് കണക്കുകളിലും, ദേശീയ-സംസ്ഥാന പുരസ്കാരങ്ങളിലും ഒരുപോലെ ഒന്നാമതെത്തിയ ചിത്രമാണ് ‘ഒരു വടക്കൻ വീരഗാഥ’. ഒരുപക്ഷേ, അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിച്ചിട്ടുള്ള അത്ഭുതങ്ങളിലൊന്ന് എന്ന് മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായ ഈ ചിത്രത്തെ വിശേഷിപ്പിക്കേണ്ടി വരും.!!

മമ്മൂട്ടി

മമ്മൂട്ടിക്ക് ബിഗ് സല്യൂട്ട് അടിച്ച് ആലപ്പി അഷ്‌റഫ്

ചന്തു വിനെ അനശ്വരമാക്കിയ മമ്മൂട്ടി മാത്രമല്ല, സുരേഷ് ഗോപിയുടെ ആരോമൽ ചേകവർ, മാധവിയുടെ ഉണ്ണിയാർച്ച, ക്യാപ്റ്റൻ രാജുവിന്റെ അരിങ്ങോടർ, അങ്ങനെ നോക്കിയാൽ ബാലൻ കെ നായർ, ഗീത, തുടങ്ങി ബാല താരങ്ങളായ ജോമോൾ,വിനീത് കുമാർ..ബോംബെ രവി ഈണം പകർന്ന അനശ്വര ഗാനങ്ങൾഎല്ലാവർക്കും ഈ ചിത്രം കരിയറിൽ വളരെ പ്രധാനമായിരിക്കും..

www.ekalawya.com | www.shenews.co.in | www.vayicho.com