Site icon Mocifi.com

കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ? വനിതയോട് റോഷന്‍ മാത്യു

വനിത, interview, റോഷന്‍ മാത്യു, darsana, c u soon, fahad fazil, malayalam cinema news, film news, malayalam film news, fake news in malayalam cinema industry, fake news, manorama fake news

മലയാള മനോരമ സ്ത്രീകള്‍ക്കായി പ്രസിദ്ധീകരിക്കുന്ന വനിത മാസികയില്‍ സിനിമാ താരങ്ങളായ റോഷന്‍ മാത്യുവിന്റെയും ദര്‍ശനയുടെയും അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഈ അഭിമുഖത്തില്‍ തങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 10 തെറ്റായ കാര്യങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വനിത വരുത്തിയ തെറ്റുകള്‍ ഇവയാണ്‌

  1. ‘മൂന്നാമത്തെ ആള്‍ ദര്‍ശന ആണെന്ന് പറഞ്ഞപ്പോള്‍ തന്നെ ‘C U Soon’ ചെയ്യും എന്ന് ഉറപ്പിച്ചു’ എന്ന് ഒരിക്കലും റോഷന്‍ പറഞ്ഞിട്ടില്ല.

2) ‘റോഷനും മഹേഷ് നാരായണനും അടുത്ത് നില്‍ക്കുമ്പോള്‍ കരയാന്‍ പാടുപെട്ടു’ എന്ന് ദര്‍ശന പറഞ്ഞിട്ടില്ല.

3) ‘ഓള്‍ താങ്ക്‌സ് ടു ഫാഫദ്’ എന്ന് റോഷന്‍ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്‌റെഡിറ്റ് മുഴുവന്‍ ടീമിനുള്ളതാണ്

4) ‘എന്റെ ഗ്രാഫ് നോക്കു’ എന്ന വാക്കുകള്‍ റോഷന്‍ ഉപയോഗിച്ചിട്ടില്ല.

5) ‘മോഹന്‍ലാല്‍ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു’ എന്ന് ലേഖിക ലക്ഷ്മി പ്രേംകുമാര്‍ പറഞ്ഞത് ദര്‍ശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ്

6) ‘റോഷനാണ് തന്റെ പെര്‍ഫക്ട് കംഫര്‍ട്ട് സോണ്‍’ എന്നോ ‘കൊച്ചി ആണ് റോഷന് ബെസ്റ്റ്’ എന്നോ’ ദര്‍ശന പറഞ്ഞതായി ഫീച്ചറില്‍ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദര്‍ശന പറഞ്ഞിട്ടില്ല.

7) ‘താനൊരു ബോണ്‍ ആര്‍ട്ടിസ്റ്റ് ആണെന്നും’ ‘മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും’ 9 വര്‍ഷം മുന്നേ റോഷന്‍ ദര്‍ശനയോട് പറഞ്ഞതായി സൂചിപ്പിച്ചതും തെറ്റാണ്. ഞങ്ങള്‍ പരിചയപ്പെട്ടത് 8 വര്‍ഷം മുമ്പാണ്. ??????

8) ‘എ വെരി നോര്‍മല്‍ ഫാമിലി’ എന്ന ഞങ്ങളുടെ നാടകം ഇതുവരെ 7 വേദികളില്‍ ആണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് റോഷന്‍ വ്യക്തമായി പറഞ്ഞിരുന്നു. അതെങ്ങനെ 14 ഷോ ആയി? കണ്ണൂരില്‍ ഇതുവരെ ഷോ ഉണ്ടായിട്ടുമില്ല.

9) ‘ഡിയര്‍’ എന്ന് ഞങ്ങള്‍ തമ്മില്‍ സംബോധന ചെയ്തിട്ടില്ല. കിസ്സിങ്ങ് സ്‌മൈലികള്‍ സ്വാഭാവികമായും സംസാരിച്ചപ്പോള്‍ ഉപയോഗിച്ചിട്ടില്ല.

10) ഇതിലുപരി, ‘ബെസ്റ്റെസ്റ്റ് ഫ്രെന്റ്’ എന്നും മറ്റുമുള്ള പൈങ്കിളി പ്രയോഗങ്ങളും ഈ ഫീച്ചറില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ഞങ്ങളുടെ സംസാരശൈലി അല്ല. അങ്ങനെ തോന്നുന്ന വിധം ഫീച്ചര്‍ തയ്യാറാക്കിയതില്‍ നല്ല ദേഷ്യം ഉണ്ട്.
കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?