Site icon Mocifi.com

നാടന്‍ തല്ലും പ്രണയവുമായി കപ്പേള, അന്നബെന്‍ ട്രിപ്പിളടിക്കുമോ?

അന്നാബെന്നിന്റെ ആദ്യ രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റ്. സ്വാഭാവികമായും മൂന്നാം ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയരും.

കുമ്പളങ്ങി നൈറ്റ്‌സിനും ഹെലനും ശേഷം അന്ന നായികയാകുന്ന കപ്പേളയുടെ ടീസര്‍ പുറത്തിറങ്ങി. പ്രണയമുണ്ട്. നാടന്‍ തല്ലുമുണ്ട്.

റോഷന്‍ മാത്യുവാണ് അന്നയുടെ നായകന്‍. വില്ലന്‍ ശ്രീനാഥ് ഭാസിയും.

ദേശീയ പുരസ്‌കാര ജേതാവായ മുഹമ്മദ് മുസ്തഫയാണ് സംവിധായകന്‍.