Site icon Mocifi.com

ഇഷ്‌ക് ബോളിവുഡിലേക്ക്, നീരജ് പാണ്ഡേ നിര്‍മ്മിക്കും

മലയാളത്തില്‍ ഏറെ നിരൂപക ശ്രദ്ധ നേടിയ സിനിമയായ ഇഷ്‌ക് ഹിന്ദിയിലേക്കും. ബോളിവുഡിലെ പ്രമുഖ സംവിധായകനായ നീരജ് പാണ്ഡേയുടെ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം വര്‍ക്‌സാണ് നിര്‍മ്മിക്കുന്നത്. നീരജ് പാണ്ഡേ ഇഷ്‌കിന്റെ സംവിധായകന്‍ അനുരാജ് മനോഹറുമായും തിരക്കഥാകൃത്ത് രതീഷ് രവിയുമായും കൂടിക്കാഴ്ച നടത്തി.

സദാചാര പൊലീസിങ് വിഷയം കൈകാര്യം ചെയ്ത സിനിമ തമിഴില്‍ നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.

ഷെയ്ന്‍ നിഗം നായകനും ആന്‍ ശീതള്‍ നായികയുമായി മലയാളത്തില്‍ ഇറങ്ങിയ സിനിമ തമിഴില്‍ ഒരുക്കുന്നത് ശിവ മോഹയാണ്.

തമിഴിന്റെ ചിത്രീകരണം ഒരുമാസത്തിനകവും ഹിന്ദിയുടേത് ഏപ്രിലിലും തുടങ്ങും. തമിഴില്‍ കതിര്‍ ആണ് നായകന്‍. ഹിന്ദിയിലേത് പുറത്ത് വിട്ടിട്ടില്ല. കന്നഡയുടെ റീമേക്ക് അനുരാജ് തന്നെ സംവിധാനം ചെയ്യും. ആദ്യ സിനിമ തന്നെ ലോകം കീഴടക്കുന്നുവെന്ന ഭാഗ്യമാണ് അനുരാജിന് ലഭിക്കുന്നത്.