Site icon Mocifi.com

ഡിക്യുവിന്റെ കുറുപ്പ് പോസ്റ്റര്‍ പുറത്ത്‌

കുറുപ്പ് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രമായ കുറുപ്പിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ ചിത്രമാണ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിത കഥ പറയുന്ന കുറുപ്പ്.

മൂത്തോനില്‍ അഭിനയിച്ച ശോഭിത ധുലിപാലയാണ് നായിക. 35 കോടി രൂപ ബജറ്റുള്ള ചിത്രം നിര്‍മ്മിക്കുന്നത് ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ്.

ത്രില്ലര്‍ മൂവി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്ന ചിത്രം 105 ദിവസങ്ങള്‍ കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

Download PSC Question App