Site icon Mocifi.com

ട്രാന്‍സും ഓഷോയും തമ്മില്‍ ബന്ധമുണ്ടോ? തിരക്കഥാകൃത്തിന്റെ മറുപടി ഇതാണ്

അന്‍വര്‍ റഷീദിന്റെ പുതിയ സിനിമ ട്രാന്‍സിന്റെ ട്രെയ്‌ലര്‍ സിനിമാ പ്രേമികളെ ആകാംഷയുടെ മുള്‍മുനയിലേക്കാണ് കയറ്റി നിര്‍ത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ വന്‍താര നിരയാണ് അണിനിരക്കുന്നത്.

ട്രെയ്‌ലര്‍ വീഡിയോ കണ്ടവര്‍ നായകനായ ഫഹദിന്റെ വേഷത്തിനും വിവാദ യോഗ ഗുരു ഓഷോ രജനീഷും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലെ വ്യാഖ്യാനങ്ങള്‍ നല്‍കുന്നു. മോട്ടിവേഷണല്‍ സ്പീക്കര്‍, ഗുരു പോലെയുള്ള കഥാപാത്രമാണ് ഫഹദ് അഭിനയിക്കുന്നത്. ഓഷോയെപോലെ ഈ കഥാപാത്രവും ആഢംബര ജീവിതം നയിക്കുന്നുവെന്നതാണ് താരതമ്യങ്ങള്‍ക്ക് കാരണമായത്.

ഓഷോയെ മാതൃകയാക്കിയാണോ ഈ കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ ഈ ഉഹാപോഹങ്ങളെ തിരക്കഥാകൃത്ത് വിന്‍സെന്റ് വടക്കന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ഫെബ്രുവരി 20-നാണ് സിനിമ റിലീസ് ചെയ്യുന്നത്. ശേഷം സ്‌ക്രീനില്‍ കാണാം.