Site icon Mocifi.com

ധ്യാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ത്രില്ലര്‍ ജയിലര്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ധ്യാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ത്രില്ലര്‍ ജയിലര്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ആമസോണ്‍ പ്രൈം വീഡിയോ വരിക്കാരാകാന്‍ ക്ലിക്ക് ചെയ്യുക

ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ബിഗ് ബഡ്ജറ്റ് പിരിയോഡിക്കൽ ത്രില്ലർ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് നിർമിക്കുന്ന “ജയിലർ” സക്കീർ മഠത്തിൽ സംവിധാനം ചെയ്യുന്നു

1957 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് ജയിലർ പറയുന്നത്. അഞ്ചു കൊടും കുറ്റവാളികളോടൊപ്പം  ഒറ്റപ്പെട്ട ബംഗ്ലാവിൽ താമസിച്ചു അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാൻ അഭിനയിക്കുന്നത്.

സസ്പെൻസ് ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ജയിലറിൽ നായികയായി ദിവ്യാപിള്ള  എത്തുന്നു.  മറ്റൊരു സുപ്രധാന വേഷത്തിൽ മനോജ് കെ ജയനും, ജയിലിൽ നിന്നും പുറത്തുകടന്നു വന്ന കൊടുംകുറ്റവാളികളായി ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ടിജു മാത്യൂ എന്നിവരും ഇവരെ കൂടാതെ ജയപ്രകാശ് (tamil),വി. കെ ബൈജു ,ശശാങ്കൻ,  ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങൾ വസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ എന്നിവരും വേഷമിടുന്നു…

ഛായാഗ്രഹകൻ മഹാദേവൻ തമ്പി, എഡിറ്റർ   ദീപു ജോസഫ്, മ്യൂസിക് റിയാസ് പയ്യോളി, ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ,, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ ബക്കർ, കോസ്റ്റ്യൂംസ് സ്റ്റെഫി സേവ്യർ, മേക്കപ്പ് റഷീദ് അഹമ്മദ്, ഗാനരചന നിധീഷ് നടെരി,രത്ണഭൂഷൻ കളരിക്കൽ  പ്രൊഡക്ഷൻ കൺട്രോളർ കമലാക്ഷൻ പയ്യന്നൂർ, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആംബ്രോസ് വർഗീസ്, കൊറിയോഗ്രാഫി കുമാർ ശാന്തി, ആക്ഷൻ പ്രഭു, സ്റ്റിൽസ് ജാഫർ എം, പി ആർ ഓ മഞ്ജു ഗോപിനാഥ്.

ധ്യാന്‍ നായകനാകുന്ന ബിഗ് ബജറ്റ് ത്രില്ലര്‍ ജയിലര്‍ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
80%
Awesome
  • Design