Site icon Mocifi.com

ധനുഷിന്റെ ജഗമേ തന്ത്രം മെയ് ഒന്നിന്

ധനുഷിന്റെ അടുത്ത ചിത്രം കാര്‍ത്തിക് സുബ്ബരാജിന്റെ ജഗമേ തന്ത്രം. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യും.

ആക്ഷന്‍ ത്രില്ലറാണ് ജഗമേ തന്ത്രം എന്ന് കരുതുന്നു. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനേതാവായ ജെയിംസ് കോസ്‌മോയ്ക്ക് സിനിമയില്‍ പ്രധാന റോളുണ്ട്. കോസ്‌മോ ബ്രേവ് ഹാര്‍ട്ടിലും അഭിനയിച്ചിട്ടുണ്ട്.

അല്‍ പാച്ചിനോയെയാണ് ഈ റോളിലേക്ക് സുബ്ബരാജ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടിയില്ല.

ജോജു ജോര്‍ജ്ജും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.