Site icon Mocifi.com

സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഓപ്പറേഷന്‍ ജാവ മധ്യവേനല്‍ അവധിക്കെത്തും

“ഓപ്പറേഷൻ ജാവ” ഒരുങ്ങുന്നു. നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്ത് ഒരു കുപ്രസിദ്ധ പയ്യൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് നിർമ്മിക്കുന്ന സൈബർ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഓപ്പറേഷൻ ജാവ. ഈ ജോണറിൽ പെട്ട ചിത്രം ആദ്യമായിട്ടാണ് മലയാളത്തിൽ ഒരുങ്ങുന്നത്.

റൊമാൻസിനു കൂടി പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ബാലു വർഗീസ്, ലുക്മാൻ ലുക്കു, വിനായകൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ഛായാഗ്രഹണം ഫൈസ് സിദ്ധിക്ക് നിർവഹിക്കുന്നു. ക്വീൻ, പൊറിഞ്ചു മറിയം ജോസ്‌ ,അയ്യപ്പനും കോശിയും,എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയ ജെയ്ക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം.

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഉണ്ട, വൺ എന്നീ ചിത്രങ്ങളുടെ ചിത്രസംയോജകനായ നിഷാദ് യൂസഫ് ആണ്‌ ഓപ്പറേഷൻ ജാവയുടെ എഡിറ്റർ. എറണാകുളത്താണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഈ മദ്ധ്യവേനലവധിക്ക് വി സിനിമാസ് Through SREE PRIYA COMBINES ചിത്രം പ്രദർശനത്തിനെത്തിക്കും..