Site icon Mocifi.com

കൊറോണ: ടോവിനോ തോമസ് ഈ സിനിമയുടെ റിലീസ് മാറ്റി

covid 19 കോവിഡ് 19 corona virus കൊറോണ വൈറസ്‌ china ചൈന keralam കേരളം tovino thomas ടൊവിനോ തോമസ്‌ cinema സിനിമ film ഫിലിം kilometers and kilometers കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്‌ release date റിലീസിങ് തിയതി mocifi മോസിഫി

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നടന്‍ ടോവിനോ തോമസ് പുതിയ സിനിമയുടെ റിലീസ് മാറ്റിവച്ചു. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സിന്റെ റിലീസാണ് മാറ്റിയത്. മാര്‍ച്ച് 12-നാണ് ഈ സിനിമ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ഇക്കാര്യം ഫേസ് ബുക്കിലൂടെയാണ് താരം അറിയിച്ചത്.

COVID-19 ന്റെ‌ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു‌ തിരിച്ചറിഞ്ഞു കൊണ്ട്
നമ്മുടെ പുതിയ സിനിമ –
“കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് ” -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്.

ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങൾക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്.
നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും.

ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ‌ സംരക്ഷിക്കാം..

നിങ്ങളുടെ സ്വന്തം
ടൊവീനോ തോമസ്.