Site icon Mocifi.com

രണ്ടേ രണ്ട് തരം ആള്‍ക്കാരേയുള്ളൂ ഭൂമിയില്‍; മാസായി ട്രാന്‍സ് ട്രെയ്‌ലര്‍

രണ്ട് വര്‍ഷമെടുത്ത് ഫഹദ് ഫാസില്‍ അഭിനയിച്ച ട്രാന്‍സിന്റെ പുതിയ ട്രെയ്‌ലര്‍ എത്തി. ഫെബ്രുവരി 20-ന് തിയേറ്ററില്‍ എത്തുന്ന സിനിമയെ കുറിച്ചുള്ള ആകാംക്ഷ പുതിയ ട്രെയ്‌ലര്‍ ആകാശത്തോളം ഉയര്‍ത്തുന്നു. ഏഴ് വര്‍ഷത്തിന്‌ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്.

വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിയിക്കുന്നു.