Mocifi.com
Art is not a luxury, but a necessity.

ടോവിനോയുടെ ഫോറന്‍സിക് മാര്‍ച്ചിലെത്തും

ടോവിനോ തോമസ് നായകനാകുന്ന ഫോറന്‍സിക് മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും. റിലീസ് ചെയ്യുന്ന തിയതി ഉടന്‍ പ്രഖ്യാപിക്കും.

ഒരു മെഡിക്കോ-ലീഗല്‍ ഉപദേശകനായ സാമുവേല്‍ ജോണ്‍ കാട്ടൂക്കാരന്‍ ആയിട്ടാണ് ടോവിനോ അഭിനിയിക്കുന്നത്. മംമത് മോഹന്‍ദാസ് പൊലീസ് ഓഫീസറായി വേഷമിടുന്നു.

അഖില്‍ പോളാണ് സംവിധായകന്‍. സൈജു കുറുപ്പ്, അനില്‍ മുരളി തുടങ്ങിയവരും ചിത്രത്തിലുണ്ട്. പൂര്‍ണമായും ഫോറന്‍സിക് സയന്‍സിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രം മലയാളത്തില്‍ ആദ്യമായിട്ടാണ്.

Leave A Reply

Your email address will not be published.