Mocifi.com
Art is not a luxury, but a necessity.

വിദ്യാസാഗറിന്റെ ശ്രദ്ധിക്കപ്പെടാത്ത മികച്ച പാട്ടുകള്‍; സംഗീത സംവിധായകന്‍ പി എസ് ജയഹരി തെരഞ്ഞെടുത്തത്‌

301

പി എസ് ജയഹരി, സംഗീത സംവിധായകന്‍

വിദ്യാസാഗർ എന്ന സംഗീതജ്ഞനെ കുറിച്ച് കൂടുതൽ പറയേണ്ട കാര്യമില്ല.മെലഡി കിംഗ്‌ എന്ന് നിസ്സംശയം പറയാൻ കഴിയുന്ന ഒരു അതുല്യ പ്രതിഭ.മലയാളത്തിൽ ഇത്രയധികം ഹിറ്റുകൾ സമ്മാനിച്ച,മലയാള ഭാഷയ്ക്ക് ഇത്രയും ഇണങ്ങുന്ന ഈണങ്ങൾ സൃഷ്ടിച്ച വേറൊരു ഇതരഭാഷാ സംഗീത സംവിധായകൻ ഇല്ല എന്ന് തന്നെ പറയാം.

ഹൈ സ്കൂൾ കാലഘട്ടത്തിൽ വിദ്യാസാഗർ എന്ന പേര്,അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഫോട്ടോ പതിപ്പിച്ച ആൽബം കവർ,മാത്രം മതിയായിരുന്നു എനിക്ക് ആ സിനിമയുടെ കാസറ്റ്‌ വാങ്ങാൻ.അദ്ദേഹത്തിന് സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ,നാന മാസികയിൽ നിന്നും അദ്ദേഹത്തിന്റെ അഡ്രസ്സ് തപ്പിയെടുത്തു അദ്ദേഹത്തിന് congratulation കാർഡ് അയക്കുകയും,മറുപടിയായി അദ്ദേഹത്തിന്റെ കയ്യൊപ്പോട് കൂടി ഒരു ഫോട്ടോ എനിക്ക് അദ്ദേഹം അയച്ചു തരികയും ചെയ്തു.ഇന്നും ആ ആരാധനയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല.

ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച ഈ മഹാസംഗീതജ്ഞന്റെ ചില പാട്ടുകൾ പല പല കാരണങ്ങളാൽ അത്രയ്ക്ക് ശ്രദ്ധിക്കപ്പെടാതെ പോയിട്ടുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.പക്ഷേ അവയിൽ പലതും വിദ്യാസാഗർ എന്ന ജീനിയസിനെ മനസിലാക്കിത്തരാൻ പോന്നവ തന്നെ ആയിരുന്നു.

അങ്ങനെ എനിക്ക് തോന്നിയ ചില പാട്ടുകൾ ഇവിടെ ചേർക്കുന്നു

1.ഈ കടലിന് കോള് ( മറിയം മുക്ക് )

Duet ഗാനങ്ങൾ അതിന്റെ എല്ലാ അർത്ഥത്തിലും നൽകിയിട്ടുള്ള സംഗീത സംവിധായകൻ ആണ് വിദ്യാജി.കൃത്യമായ അനുപാതത്തിൽ ആയിരിക്കും male female phrases arrange ചെയ്യുന്നത്.കരിമിഴികുരുവി,കിളിച്ചുണ്ടൻ മാമ്പഴമേ,അനുരാഗ വിലോചനനായി എന്നിവ മികച്ച ഉദാഹരണങ്ങൾ ആണ്.ഈ പാട്ടിലും അത് ശ്രദ്ധേയമാണ്.humming ആണ് പല്ലവിയുടെ ആദ്യ phrase. പല്ലവിയുടെ രണ്ടാമത്തെ വരി relative major ഉപയോഗിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.

2.അതെ കൂടവാ (ജയം കൊണ്ടാൻ)

https://youtu.be/Bi6ekpBOqP0

ഒരു typical വിദ്യാജി സോങ് ആണ് ഇത്.ശ്രീറാം പാർത്ഥസാരഥിയുടെ വശ്യമായ ആലപാനവും.പഴ്സണലി വളരെ ഇഷ്ടമാണ് ഈ ഗാനം.

3.പുതുമലർ തൊട്ട് ചെല്ലും (പൂവെല്ലാം ഉൻവാസം)

ശ്രീറാം പാർത്ഥസാരഥിയുടെ ശ്രദ്ധിക്കപ്പെടുന്ന ആദ്യ ഗാനം ആണെങ്കിലും അർഹിക്കുന്ന ഒരു അംഗീകാരം ലഭിച്ചില്ല ഈ ഗാനത്തിന് എന്ന് തോന്നിയിട്ടുണ്ട്.ഞാൻ +2 ന് പഠിക്കുമ്പോൾ ഒരു പ്രോഗ്രാമിന് ഈ പാട്ട് പാടിയപ്പോൾ (ആ പാട്ടിനോടുള്ള മരണ ഇഷ്ടം കാരണം പാടിയതാ)മിക്കവാറും പേർക്ക് ഈ പാട്ട് മനസിലായില്ല,കേട്ടിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്.തിനത്തിൻതാര എന്ന് തുടങ്ങുന്ന chorus തന്നെ നമ്മളെ പിടിച്ചിരുത്തിക്കളയും. കൂടുതലും മോഹന രാഗത്തിന്റെ ഒരു സഞ്ചാരം ആണെങ്കിലും കാതൽ വന്തതേ എന്ന ഭാഗത്ത് കല്യാണിയുടെ ഉപയോഗവും വളരെ brilliant ആണ്.one of my alltime favorite.

4.നീയാ പേസിയത് ( തിരുമലൈ )

A brilliant composition.ശങ്കർ മഹാദേവൻ ആണ് ഗായകൻ.second interlude ഇൽ relative major ഇൽ വരുന്ന ഒരു flute piece ….ഒന്നും പറയാനില്ല…Hats off.

5.മുത്തുമഴത്തേരോട്ടം (ദൈവത്തിന്റെ മകൻ)

സിനിമയിൽ ഈ പാട്ട് ഇല്ലെന്ന് തോന്നുന്നു.ഒറ്റത്തുമ്പി പോലെയൊക്കെ ഹിറ്റ് ആകേണ്ട ഒരു പാട്ടായിരുന്നു.

6. പുള്ളോർകുടവും ( മഹാത്മാ )

കണ്ണ് നിറഞ്ഞു പോകുന്ന ഒരു പാട്ടാണ് ഇത്.നൊസ്റ്റാൾജിയ എന്ന ഫീലിംഗ്,ബാല്യത്തിന്റെ വേദനയും ആഴത്തിൽ പ്രതിപാദിക്കുന്ന ഒരു പാട്ടാണ്.

7.kis lamhe ki ( രണ്ടാം ഭാവം)

അക്ഷരാതെറ്റില്ലാതെ ഗസൽ എന്ന് വിളിക്കാവുന്ന ഒരു composition. ഹരിഹരന്റെ ആലാപനം.വ്യര്ഥവും തിരസ്കൃതവുമായ ബാല്യത്തെ കുറിച്ച് എന്നാണ് ഈ ഗസലിനെ കുറിച്ച് ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്നത്.

8.മൗനമേ ( അന്പേ ശിവം)

വളരെ വൈകിയാണ് ഈ പാട്ട് കേൾക്കുന്നത്.കേട്ട് കഴിഞ്ഞപ്പോൾ കുറേ കാലം ജ്വരം പോലെ കൂടെ കൂടി.സിനിമയിൽ ഉപയോഗിക്കാൻ കഴിയാഞ്ഞതിൽ കമൽ ഹാസൻ ഉൾപ്പെടെ സങ്കടപ്പെട്ടിരുന്നു എന്ന് അറിഞ്ഞിട്ടുണ്ട്.

9.diruba dilruba (പ്രിയം)

1996 ൽ പുറത്തിറങ്ങിയ സിനിമ ആണ് പ്രിയം.ഇപ്പോൾ കേൾക്കുമ്പോഴും ഒട്ടും പുതുമയില്ലായ്മ തോന്നാറില്ല എനിക്ക്.

10.ആലംകുയിൽ (പാർതിബൻ കനവ്)

ഒരു exceptional സോങ് ആണ് ഇത്.ഒരു തികഞ്ഞ ജ്ഞാനം ഉള്ള സംഗീതഞ്ജന് മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ഒന്ന്.ഹരിണി ആണ് പാടിയത്.കാപ്പി രാഗത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്ന്.Genius lyrics by Kabilan.

11.എന്ന കുറയോ ( മന്ദിര പുന്നകൈ)

ബിന്ദു മാലിനി രാഗത്തിൽ ഉള്ള ഒരു beautiful composition.സുധാ രഘുനാഥന്റെ ആലാപനം.

12.അടി ആത്തി (പസും പൊൻ)

ജയചന്ദ്രൻ,ചിത്ര,സുജാത എന്ന മൂന്ന് legends ഒന്നിച്ച rare സോങ്.once again a typical vidhyaji song depicting two different emotions.
(ഇതേ ചിത്രത്തിലെ aele aele എന്ന് തുടങ്ങുന്ന സ്വർണലത പാടുന്ന ഒരു melancholic സോങ് ഉണ്ട്.തേൻപാണ്ടി ചീമയിലെ എന്ന ഗാനത്തോട് ചേർത്ത വയ്ക്കാവുന്ന ഒന്ന്)

ഈ പട്ടിക ഇവിടെ തീർക്കാൻ കഴിയുന്ന ഒന്നല്ല…അത്രയ്ക്കുണ്ട് വിദ്യാസാഗർ എന്ന റിയൽ genius നമുക്ക് നൽകിയത്.

Happy birthday Maestro

Leave A Reply

Your email address will not be published.