Mocifi.com
Art is not a luxury, but a necessity.

ശ്രീശാന്ത് മറാത്തി സിനിമയിലേക്ക്‌

ക്രിക്കറ്റ് താരം ശ്രീശാന്ത് മറാത്തി സിനിമയില്‍ അഭിനയിക്കുന്നു. മലയാളികളായ പി കെ അശോകനും മെഹര്‍അലി പൊയ്‌ലുങ്കല്‍ ഇസ്മയിലുമാണ് ശ്രീശാന്തിനെ നായകനാക്കി മുംബൈച്ച വടാ പാവ് എന്ന സിനിമയെടുക്കുന്നത്.

അശോകന്‍ സംവിധായകനും നിര്‍മ്മാതാവുമാണ്. ഇസ്മയില്‍ പരസ്യ ചിത്ര നിര്‍മ്മാതാവും.

മലയാളത്തിലേയും മറാത്തിയിലേയും പ്രമുഖ നടന്‍മാരെ കാമിയോ റോളില്‍ ഈ സിനിമയില്‍ അവതരിപ്പിക്കും. ഏപ്രില്‍ ആദ്യ വാരം പൂനെ, നാസിക് പ്രദേശങ്ങളിലായി ചിത്രീകരണം നടക്കുന്ന സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കോഴ വിവാദത്തില്‍ കുടുങ്ങി ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ശ്രീശാന്തിന്റെ പുതിയ സിനിമയാണ് മുംബൈയ്ച്ചാ വടാപാവ്.

2017-ല്‍ ഹിന്ദിയില്‍ അക്‌സര്‍ 2-വില്‍ അഭിനയിച്ച ശ്രീശാന്ത് പിന്നാലെ ടീം 5 എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറിയിരുന്നു.

ഹിറ്റ് ചിത്രമായ അക്‌സറിന്റെ രണ്ടാം ഭാഗമായിരുന്നു അക്‌സര്‍ 2. ആനന്ദ് മഹാദേവന്‍ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ സഹീര്‍ ഖാനും ഗൗതം റോഡെയും അഭിനവും ശുക്ലയും മോഹിത് മദനും അഭിനയിച്ചിരുന്നു. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്ത ടീം 5-വില്‍ നിക്കി ഗല്‍റാണിയായിരുന്നു ശ്രീശാന്തിന്റെ നായിക. ഈ സിനിമ തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്തിട്ടുണ്ട്. കെമ്പെ ഗൗഡ 2-വിലാണ് ശ്രീശാന്ത് അവസാനമായി അഭിനയിച്ചത്.

Leave A Reply

Your email address will not be published.