Mocifi.com
Art is not a luxury, but a necessity.

ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍; ഈ ചിത്രത്തിന്റെ ടീസര്‍ മോഹന്‍ ലാല്‍ പുറത്തിറക്കും

സിനിമയിലെ ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തുന്ന ആഹാ വരുന്നു. ഇന്ദ്രജിത്താണ് നായകന്‍. ആഹായുടെ ടീസര്‍ പുറത്തിറക്കുന്നത് മോഹന്‍ലാലാണ്. നാളെ ടീസറെത്തും. ചിത്രം സംവിധാനം ചെയ്യുന്നത് പോള്‍ സാമുവലാണ്.

84-ല്‍ അധികം ലൊക്കേഷനുകളിലായിട്ടാണ് വടംവലിക്കാരുടെ കഥ പറയുന്ന ആഹായുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഇന്ദ്രജിത്ത് വടംവലി പരിശീലിച്ചുവെന്ന പ്രത്യേകതയുമുണ്ട്.

ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, സിദ്ധാര്‍ത്ഥ് ശിവ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് സയനോര ഫിലിപ്പും ജുബിത് നമ്പ്രടത്തും ടിറ്റോ പി തങ്കച്ചനുമാണ്. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യും.

Leave A Reply

Your email address will not be published.