Mocifi.com
Art is not a luxury, but a necessity.

കള്ളനും ഭഗവതിയും ചിത്രീകരണം  ആരംഭിച്ചു

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പാലക്കാട് തുടക്കമായി. “കള്ളനും ഭഗവതിയും” എന്നു പേരിട്ടിരിക്കുന്ന ചിത്രത്തി[വിഷ്ണു ഉണ്ണികൃഷ്ണനാണ്  നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് . അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാർ

 കള്ളനും ഭഗവതിയിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്  സലിം കുമാർ, ജോണി ആൻ്റണി, പ്രേം കുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയ്പ്രകാശ് കുളൂർ ,ജയൻ ചേർത്തല , ജയകുമാർ, മാല പാർവ്വതി മുതലായ അഭിനേതാക്കൾ.  കെ.വി. അനിൽ തിരക്കഥയെഴുതുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതമൊരുക്കുന്നതും  രഞ്ജിൻ രാജാണ്. ഗാനരചന സന്തോഷ് വർമ്മ .

പത്താം വളവിലൂടെ സ്വതന്ത്ര ക്യാമെറാമാനായി മാറിയ രതീഷ് റാം വിഷ്ണു ഉണ്ണിക്ക്ര്ഷ്ണന്റെ വെടിക്കെട്ടിന് ശേഷം കള്ളനും ഭഗവതിയിലെയും സാങ്കേതികനിരയിലെത്തുന്നു.  മലയാളസിനിമയിലെ പ്രഗത്ഭരായ ടെക്നീഷ്യൻമാർ ജോൺകുട്ടി (എഡിറ്റർ ), രാജീവ് കോവിലകം(ആര്ട്ട് ഡയറക്ടർ) ധന്യാ ബാലകൃഷ്ണൻ ( ഡിസൈനർ ), രഞ്ജിത്ത് അമ്പാടി (മേക്കപ്പ് up), അജി മസ്‌ക്കറ്റ് (സ്റ്റിൽസ് ), സച്ചിൻ സുധാകർ (സൗണ്ട് ഡിസൈൻ ), രാജാകൃഷ്ണൻ (final മിക്സിങ് ) മുതലായവർ ചിത്രത്തിൻറെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നു. 

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്റ്റേഴ്സ് ആയി ടിവിൻ കെ വര്ഗീസ്, അലക്സ് ആയൂർ എന്നിവരും കള്ളനും ഭഗവതിയുടെ ഭാഗമാവുന്നു.

പ്രൊഡക്ഷൻ കൺട്രോളർ ആയി രാജേഷ് തിലകവും  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി ഷിബു പന്തലക്കോടും പ്രവർത്തിക്കുന്ന കള്ളനും ഭഗവതിയുടെ എക്സിക്യൂട്ടീവ്ര് പ്രൊഡ്യൂസർ രാജശേഖരനാണ് 

വാഴൂർ ജോസ്, ദിനേശ്, മഞ്ജു ഗോപിനാഥ് എന്നിവരാണ് പബ്ലിക് റിലേഷൻസ് വിഭാഗം കൈകാര്യം ചെയ്യുന്നത്. യെല്ലോ ടൂത്സ് ആണ് ഡിസൈനേഴ്സ് . കാലിഗ്രഫി കെ. പി.മുരളീധരൻ, ഗ്രാഫിക്സ് നിഥിൻ റാം.

നവംബർ 23 മുതൽ പാലക്കാടും പരിസരപ്രദേശങ്ങളിലുമായിട്ടാണ് ഷൂട്ടിംഗ്.

കള്ളനും ഭഗവതിയും ചിത്രീകരണം  ആരംഭിച്ചു

Leave A Reply

Your email address will not be published.