Mocifi.com
Art is not a luxury, but a necessity.

ജാനകി ജാനെയിൽ വിനീത് ശ്രീനിവാസന്റെ ഗാനം 

ഗൃഹലക്ഷ്മി പ്രോഡക്ഷൻസിന്റെ ബാനറിൽ എസ് ക്യൂബ് നിർമ്മിച്ച് അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനാണ്  ഒരു ഗാനം ആലപിക്കുന്നത്.

വരികൾ വിനായക് ശശികുമാറാണ്.

യുവതലമുറയിലെ ശ്രദ്ധേയനായ സിബി മാത്യു അലക്സാണ് സംഗീത സംവിധാനം. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ പശ്ചാത്തലസംഗീതമൊരുക്കിയാണ് സിബി മാത്യു അലക്സ്‌ മലയാള സിനിമയിൽ ഇടം പിടിച്ചത്..

സൈജുകുറുപ്പും നവ്യാ നായരും പ്രധാനവേഷങ്ങളിലെത്തുന്ന “ജാനകി ജാനെ“ യിൽ ജോണി ആന്റണി ,ഷറഫുദ്ധീൻ ,കോട്ടയം നസീർ , പ്രമോദ് വെളിയനാട് ,സ്മിനു സിജോ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ..

ഛായാഗ്രഹണം ശ്യാം പ്രകാശ് ,എഡിറ്റിംഗ് നൗഫൽ അബ്ദുള്ള ,കലാസംവിധാനം ജ്യോതിഷ് ശങ്കർ, കോസ്റ്റും സമീറ സനീഷ് ,

മേക്കപ്പ് ശ്രീജിത്ത്‌ ഗുരുവായൂർ, ടൈറ്റിൽ സോങ്  കൈലാസ് മേനോൻ , ശബ്ദ മിശ്രണം എം ആർ രാജകൃഷ്ണൻ ,പരസ്യകല ഓൾഡ് മോങ്ക് .പി ആർ ഓ മഞ്ജു ഗോപിനാഥ്.

എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ ഷെഗ്ന ഷെർഗ എന്നിവർ നിർമ്മിക്കുന്ന ജാനകി ജാനേ വിതരണത്തിനെത്തിക്കുന്നത് കല്പക റിലീസാണ്.

ജാനകി ജാനെയിൽ വിനീത് ശ്രീനിവാസന്റെ ഗാനം

Leave A Reply

Your email address will not be published.