Mocifi.com
Art is not a luxury, but a necessity.

200 കോടി… മലപ്പുറം കത്തി; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രകാശ് ബാരെ

പ്രകാശ് ബാരെ

മനുഷ്യജീവിതം മാസങ്ങളോളം വഴിമുട്ടി നിൽക്കാൻ പോവുകയാണ്. മൂന്നാഴ്ചത്തെ ലോക്ക് ഡൌൺ കഴിയുമ്പോൾ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 15 ഇരട്ടിയായിരിക്കുന്നു. കൂട്ടത്തിൽ ഏറ്റവും നല്ല പെർഫോർമൻസ് കാഴ്ചവെച്ച കേരളത്തിൽ പോലും ഇപ്പോഴും 150ഓളം പേർ രോഗബാധിതരാണ്.

രോഗം പിടിച്ചുനിറുത്തുന്നതിനിടയിൽ ജീവിതം കൈവിട്ടു പോകുമോയെന്ന ആശങ്കയിലാണ് എല്ലാവരും. ജോലി, കയ്യിലുള്ള കാശ്, അന്നന്നത്തെ ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിലെ ആരോഗ്യ പ്രശ്നങ്ങൾ എല്ലാം വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ്.

ഇനിവരുന്ന മാസങ്ങളിൽ എത്രകാലം ലോക്ക് ഡൗണിലാവും, എന്തൊക്കെ ദുരിതങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോകേണ്ടിവരും.. ഒന്നിനുമൊരു പിടിയുമില്ല. അപ്പോഴാണ് ഇവിടെ ചില സാറന്മാർക്ക് ഡാറ്റാ സെക്യൂരിറ്റിയെപ്പറ്റി ഓർമ്മ വരുന്നത്. ഉള്ള ഡാറ്റ മുഴുവൻ ജിയോയ്ക്ക് പണയം വെച്ച ജന്മങ്ങൾ. സ്വകാര്യങ്ങൾ മുഴുവൻ ഏൽപ്പിച്ചിരിക്കുന്നത് അമേരിക്കയിലെ ആമസോൺ, ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നിവരെ. കയ്യിലിരുപ്പ് മുഴുവൻ ഫേസ്ബുക്കിലും, ട്വിറ്ററിലും, ഇൻസ്റ്റാഗ്രാമിലും ഭദ്രം.

Online PSC Coaching: www.ekalawya.com

ബാത്റൂമിലെ ശബ്ദങ്ങൾ വരെ കേൾക്കാൻ അലെക്സയും സിരിയും.. പിന്നെ ചൈനക്കാരെ പിണക്കരുതല്ലോ. അവർക്കൊരു ടിക്ടാകും സൂമും.. അംബാനിയും ഫേസ്ബുക്കും കൂടെ ഇന്ത്യൻ ഇന്റർനെറ്റ് മുഴുവൻ വഹിച്ചു കൊണ്ടുപോകാൻ നോക്കിയപ്പോൾ കണ്ടേയില്ല ഈ ഉശിരൊന്നും!

പക്ഷെ സ്വന്തം നാടിനെയും നാട്ടുകാരെയും തികച്ചും സൗജന്യമായി സഹായിക്കാൻ സോഷ്യൽ മീഡിയയിൽ അനാലിസിസിൽ വൈദഗ്ധ്യം തെളിയിച്ച ഒരു മലയാളി സംരംഭകൻ മുന്നോട്ടുവന്നപ്പോൾ – എന്താ പുകില്! അമേരിക്ക! ഷേഡി കമ്പനി! പർച്ചേസ് ഓർഡർ! എമ്മെസ്സേ! 200 കോടി! ഇപ്പോ ക്യാൻസൽ ചെയ്യണം കരാർ..

ഐടി സെക്രട്ടറിയെ മാറ്റി നിറുത്തണം.. ഉന്നതതലത്തിൽ അന്വേഷിക്കണം ..ശരിയാണ് സർവെയ്ലൻസും സോഷ്യൽ മീഡിയ അൽഗോരിതങ്ങളും ഒരു വലിയ പ്രശ്നമാണ്. നമ്മളാ പ്രശ്നത്തിൽ മുങ്ങിക്കിടക്കുകയുമാണ്. ആ പ്രശ്നം പരിഹരിക്കപ്പെടും വരെ മോഡിയും ട്രംപുമൊന്നും ഭരണത്തീന്ന് ഇറങ്ങിപ്പോകാനും പോണില്ല. എന്നാലിപ്പോൾ അങ്ങനൊരു ചർച്ചയ്ക്കുള്ള സമയമാണോ?

ഇടതുവലതുഭരണകാലങ്ങളിൽ അക്ഷയയിലൂടെയും, കെ എസ് ഇ ബി, സ്റ്റാർട്ടപ്പ് മിഷൻ, പ്രളയകാല പ്രവർത്തനങ്ങൾ എന്നിവയിലൂടെയൊക്കെ തന്റെ കഴിവും അർപ്പണബോധവും തെളിയിച്ച ഉദ്യോഗസ്ഥനെത്തന്നെ അതിൽ കരുവാക്കണമോ!. ഇനി വരുന്ന ദിവസങ്ങളിൽ കോവിഡിനെയും ജീവിതത്തെയും ബാലൻസ് ചെയ്തു കൊണ്ടുപോകാൻ ടെക്നോളജി അത്യാവശ്യമാണെന്ന് നന്നായി അറിയാവുന്നൊയാളാണ് ശിവശങ്കരൻ.

മമ്മൂട്ടിക്ക് ബിഗ് സല്യൂട്ട് അടിച്ച് ആലപ്പി അഷ്‌റഫ്

പലതവണ റാങ്കുകളോടെ എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, ഐഎസ് രംഗങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ള ശിവശങ്കരൻ തന്നെയാണ് അതിനു പറ്റിയ ആൾ. ഇനി വരുന്ന ദിവസങ്ങളിൽ ആവശ്യമായി വരുന്ന നൂതനമായ ടെസ്റ്റിംഗ് ടെക്‌നിക്കുകൾ, പേഷ്യന്റ് ട്രാക്കിംഗ് സംവിധാനങ്ങൾ, വെന്റിലേറ്ററുകൾ, മൊബൈൽ ആപ്പുകളും ആർട്ടിഫിഷ്യൽ ഇന്റലിജന്റ് അപ്പ്ളിക്കേഷനുകളും..

രാപ്പകലില്ലാതെ ഇതിനു പുറകെയായിരുന്നു ശിവശങ്കരനും, സർക്കാർ മെഷിനറിയും ഒരുപാട് സംരംഭകരും വോളന്റിയേർസും. ഈ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ മറ്റേതൊരു രാജ്യത്തിന്റേതിനോട് കിടപിടിക്കുന്നതും അന്തർദ്ദേശീയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നതുമാണ്. അതിന്റിടയിൽ സാറന്മാര് ചെയ്യാൻ ശ്രമിക്കുന്നത് രക്ഷപ്പെടാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയെ തോല്പിക്കാനാണ്. പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാം. കരുതൽ ആവശ്യപ്പെടാം.

പക്ഷെ ജനങ്ങളുടെ ജീവനു മേലെ, ജീവിതത്തിന്ന് മേലെ, ആത്മാർത്ഥമായ ശ്രമങ്ങൾക്ക് മേലെ രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കരുത്. 200 കോടി.. മലപ്പുറം കത്തി.. കൃത്യമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ കരിവാരിത്തേക്കരുത്.. അതിന്ന് പിന്തുണയുമായി മീഡിയക്കാർ നിന്നുകൊടുക്കരുത്..

പ്രളയകാലത്ത് തോണിയുമെടുത്ത് ജനങ്ങളെ രക്ഷിക്കാനെത്തിയ മത്സ്യത്തൊഴിലാളികളോട് മാസ്റ്റർ സർവീസ് എഗ്രിമെന്റ് ചോദിച്ചില്ലല്ലോ നമ്മൾ. അതുപോലെയാണ് സാർ ഇപ്പോഴും കാര്യങ്ങൾ.

പതിവ് പെറ്റിപൊളിറ്റിക്സിനുള്ള നേരമായിട്ടില്ലിനിയും. രാജ്യത്ത് കോടികൾ രോഗബാധിതരാകാനും ലക്ഷങ്ങൾ മരണമടയാനും ഇപ്പോഴും സാദ്ധ്യത നിലനിൽക്കുന്നു. ഒറ്റക്കെട്ടായി പ്രവർത്തനം തുടരാം. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാം. അല്ലെങ്കിലത്‌ സ്വന്തം കാലിലേക്ക് വെടി വെക്കുന്നത് പോലെയാവും.

( പ്രകാശ് ബാരെ ഫേസ്ബുക്കില്‍ കുറിച്ചത്‌ )

Leave A Reply

Your email address will not be published.