Mocifi.com
Art is not a luxury, but a necessity.

ദിലീപ് ചിത്രത്തിന് കട്ടപ്പനയില്‍ രണ്ടരയേക്കറില്‍ വന്‍ സെറ്റ് ഒരുങ്ങുന്നു

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, ദിലീപിന്റെ അഭിനയ ജീവിതത്തിലെ നൂറ്റി നാൽപ്പത്തിയെട്ടാമത്തെ ചിത്രത്തിൻറ്റെ ആദ്യ ഷെഡ്യൂൾ  നാൽപത് ദിവസത്തെ ഷൂട്ടിങ്ങോടെ കോട്ടയത്തും, കുട്ടിക്കാനത്തുമായി പൂർത്തിയായി. അടുത്ത ഷെഡ്യൂൾ കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമായി മാർച്ച് അവസാനവാരത്തോടെ ആരംഭിക്കും. അൻപത് ദിവസം നീണ്ടുനിൽക്കുന്ന ഈ ഷെഡ്യൂൾ  ഒരു വത്യസ്ഥ കാലഘട്ടം ആയിട്ടാണ് ചിത്രീകരിക്കുക.ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്.

  ജനപ്രിയ നായകൻ ദിലീപിന്റെ നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ,അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ, തൊമ്മൻ മാങ്കുവ, രമ്യ പണിക്കർ, മുക്ത, ശിവകാമി എന്നിവരും, കൃടാതെ തമിഴ് താരങ്ങളായ ജോൺ വിജയ്, സംമ്പത് റാം എന്നിവരും ആദ്യ ഷെഡ്യൂൾ ചിത്രീകരണത്തിൽ പങ്കെടുത്തു.

   അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റ്സുമായി കോട്ടയം സി.എം.എസ് കോളേജിൽ ജനുവരി 28 ന് ചിത്രീകരണം തുടങ്ങിയ ചിത്രം, ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട് എന്നിവടങ്ങളിലിയി മാർച്ച് എട്ടിനാണ് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്.

   ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ, തെന്നിന്ത്യയിലെ പ്രഗത്ഭരായ നാല് ഫൈറ്റ് മാസ്റ്റേഴ്സ് (  രാജശേഖരൻ,സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി) സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്. 

    രണ്ടാം ഷെഡ്യൂൾ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കർ സ്ഥലത്ത് ആർട്ട് ഡയറക്ടർ മനു ജഗത്  വൻ സെറ്റാണ് ഒരുക്കുന്നത്. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന ചിത്രത്തിലെ ചില സുപ്രധാന രംഗങ്ങൾ പതിനഞ്ച് ദിവസങ്ങൾ കൊണ്ട് ഈ സെറ്റിലായിരിക്കും ചിത്രീകരിക്കുക. ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിലായി അൻപത് ദിവസത്തെ ഷൂട്ടാണ് രണ്ടാം ഷെഡ്യൂളിൽ പ്ലാൻ ചെയ്തിരിക്കുന്നത്. 

ഈ ഷെഡ്യൂളിൽ ഒന്നാം ഷെഡ്യൂളിലെ താരങ്ങൾക്ക് പുറമേ മറ്റൊരു വലിയ താരനിര കൂടി അണിനിരക്കുന്നുണ്ട്. 

silver leaf psc academy kozhikode

ഛായാഗ്രഹണം- മനോജ് പിള്ള,

എഡിറ്റർ-ശ്യാം ശശിധരൻ,

സംഗീതം-വില്യം ഫ്രാൻസിസ്,

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-

സുജിത് ജെ നായർ,

സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ,

മിക്സിംഗ് -ശ്രീജേഷ് നായർ,

കലാസംവിധാനം-മനു ജഗത്,

മേക്കപ്പ്-റോഷൻ,

കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ,

സ്റ്റണ്ട്-രാജശേഖർ,സ്റ്റൺ ശിവ,സുപ്രീം സുന്ദർ,മാഫിയ ശശി,ഗാനരചന-ബി ടി അനിൽ കുമാർ

പ്രോജക്ട് ഡിസൈനർ- സജിത് കൃഷ്ണ,

പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ ‘അമൃത’

പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി

ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ,

വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്,

സ്റ്റിൽസ്- ശാലു പേയാട്

ഡിസൈൻ-അഡ്സോഫ്ആഡ്സ്,

വിതരണം-ഡ്രീം ബിഗ് ഫിലിംസ്.

ചിത്രത്തിന്റെ ടൈറ്റിൽ  പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന്  അണിയറ പ്രവർത്തകർ അറിയിച്ചു.

പി ആർ ഓ  മഞ്ജു ഗോപിനാഥ്

ദിലീപ് ചിത്രത്തിന് കട്ടപ്പനയില്‍ രണ്ടരയേക്കറില്‍ വന്‍ സെറ്റ് ഒരുങ്ങുന്നു

Leave A Reply

Your email address will not be published.