Mocifi.com
Art is not a luxury, but a necessity.

ബൂമറാങ് അടുത്തമാസമെത്തും; ബ്ലാക്ക് ഹ്യൂമര്‍ ജോണറിലെ പോസ്റ്റര്‍ പുറത്ത്

ബൈജു സന്തോഷ്‌, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബൂമറാംഗ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്പോസ്റ്റർ പുറത്ത്.       

പോസ്റ്ററിൽ ചെമ്പൻ വിനോദിന്റെ കയ്യിൽ ഓസ്കാർ ട്രോഫിയും ഷൈൻ ടോം ചാക്കോയുടെ കയ്യിൽ പൂച്ചെണ്ടുമാണുള്ളത്. നിഗൂഢതയോടെ സംയുക്തയും കൂടെ കള്ളച്ചിരിയോടെ ബൈജുവും റിലാക്സായി പോപ്കോണും കഴിച്ച് ഡെയിൻ ഡേവിസും  ബ്ലാക്ഹ്യൂമർ ജോണറിലുള്ള പോസ്റ്ററിലുണ്ട്.  ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ‘ബൂമറാങ് ‘ ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ. എന്നിവർ നിർമ്മിക്കുന്നു. 

മനു സുധാകരനാണ് സംവിധാനം.    കൃഷ്‍ണദാസ് പങ്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.

ബൂമറാങ് അടുത്തമാസമെത്തും; ബ്ലാക്ക് ഹ്യൂമര്‍ ജോണറിലെ പോസ്റ്റര്‍ പുറത്ത്

എഡിറ്റിംഗ് അഖിൽ ആർ, ഗാനരചന അജിത് പെരുമ്പാവൂർ, സംഗീതം സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം കെ പി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി ഏലൂർ,  കലാസംവിധാനം ബോബൻ കിഷോർ, മേക്കപ്പ് ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ലൈൻ പ്രൊഡ്യൂസർ സഞ്ജയ്‌ പാൽ, സ്റ്റിൽസ് പ്രേം ലാൽ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടർ വിൻസെന്റ് പനങ്കൂടൻ, വിഷ്ണു ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, ആകാശ് അജിത്, നോബിൻ വർഗീസ്. ചിത്രത്തിൽ  അഖിൽ കവലയൂർ, ഹരികൃഷ്ണൻ , മഞ്ജു സുഭാഷ്, സുബ്ബലക്ഷ്‍മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുട ങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബൂമറാങ് ജൂലൈയിൽ തീയറ്ററിൽ എത്തും.

ബൂമറാങ് അടുത്തമാസമെത്തും; ബ്ലാക്ക് ഹ്യൂമര്‍ ജോണറിലെ പോസ്റ്റര്‍ പുറത്ത്

80%
Awesome
  • Design