Mocifi.com
Art is not a luxury, but a necessity.

അന്ന ബെന്‍ കിക്ക് ബോക്‌സിങ് പരിശീലിക്കുന്നു

മൂന്ന് സിനിമകള്‍ കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്ന അന്ന ബെന്‍ കിക്ക് ബോക്‌സിങ് പരിശീലിക്കുന്നു. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ സിനിമയ്ക്കുവേണ്ടിയാണ് അന്ന കിക്ക് ബോക്‌സിങ് പഠിച്ചത്. ഒരു പരിശീലകന്റെ കീഴില്‍ രണ്ട് മാസത്തോളം അവര്‍ പഠിച്ചു.

മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത കാലത്തായി സിനിമയ്ക്കുവേണ്ടി മാര്‍ഷല്‍ ആര്‍ട്‌സ് പഠിക്കുന്ന രണ്ടാമത്തെ അഭിനേത്രിയാണ് അന്ന ബെന്‍.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത കുങ്ഫു മാസ്റ്റര്‍ സിനിമയ്ക്കുവേണ്ടി നീതാ പിള്ള കുങ്ഫു പഠിച്ചിരുന്നു.

താന്‍ ഇതുവരെ ചെയ്ത ഒരു സിനിമയും പരസ്പര സമാനതകളില്ലാത്തതാണെന്ന് അന്ന അഭിമുഖത്തില്‍ പറയുന്നു. ആ നിരയിലേക്കാണ് രഞ്‌ജേട്ടന്റെ സിനിമയും ചേരുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ്. രണ്ട് മാസത്തോളം പ്രത്യേക ട്രെയിനറുടെ കീഴില്‍ കിക്ക് ബോക്‌സിങ് പരിശീലനം നടത്തി. അന്ന ബെന്‍ പറയുന്നു.

ഉര്‍വശി, സാജു കൊടിയന്‍ എന്നിവര്‍ അഭിനയിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളും അണിനിരക്കുന്നു.

ഇപ്പോള്‍ തിയേറ്ററിലുള്ള അന്നയുടെ പുതിയ സിനിമ ദേശീയ അവാര്‍ഡ് ജേതാവ് മുസ്തഫ സംവിധാനം ചെയ്ത കപ്പേളയാണ്.

Leave A Reply

Your email address will not be published.