Mocifi.com
Art is not a luxury, but a necessity.

ഉണ്ണിമായ അഞ്ചാംപാതിരയിലെ മിസ് കാസ്റ്റോ? ആരുപറഞ്ഞു

അനുമോന്‍ തണ്ടായത്തുകുടി

തീയേറ്ററിൽ പോയി അടുത്തിടെ കണ്ട സിനിമകളിൽ ഒന്നാണ് അഞ്ചാം പാതിരാ. എല്ലാം കൊണ്ടും മനസ്സ് നിറച്ച വളരെ മികച്ച ഒരു experience ആയിരുന്നു സിനിമ തന്നത്.

സിനിമ കണ്ടപ്പോൾ ഉണ്ണിമായയുടെ റോൾ വളരെയധികം ഇഷ്ടപ്പെടുകയും അതുവരെ സാധാരണ സിനിമകളിൽ കണ്ടുവരുന്ന ലേഡി പോലീസ് ഉദ്യോഗസ്ഥമാരിൽ നിന്നും വ്യത്യസ്ത മാനറിസത്തോട് കൂടിയതുമായ ഒരു ക്യാരക്ടർ ആണല്ലോ അതു എന്നും അത്ര പ്രാധാന്യം ഇല്ലാത്ത കൊച്ചു കൊച്ചു റോളുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഉണ്ണിമായക്ക് ഈ സിനിമയിൽ കിട്ടിയ ഒരു ബ്രേക്ക്‌ ആണ് ആ റോൾ എന്നും ഞാൻ മനസ്സിൽ കരുതി.

പക്ഷെ അഞ്ചാം പാതിരാ പ്രിന്റ്‌ ഇറങ്ങിയത് മുതൽ മിസ്സ് കാസ്റ്റിംഗ് ആണ് അഞ്ചാം പാതിരായിലെ ഉണ്ണിമായയുടെ റോൾ എന്നു ചിലയിടത്തെങ്കിലും കേൾക്കാൻ ഇടവരുന്നുണ്ട്. എന്തു പറയാനാണ്?

ഉണ്ണിമായ സിനിമയിലെ പതിവ് ഐപിഎസ്സുകാരിയായില്ലേ?

ഒരു ഉയർന്ന തസ്തികയിൽ ഇരിക്കുന്ന പെണ്‍ പോലീസ് ഓഫീസർ ആയാൽ ഇങ്ങനെയൊക്കെയാവണം എന്ന പ്രേക്ഷകരുടെ ചില മുൻ ധാരണകൾ ആയിരിക്കാം അത്തരത്തിൽ ചിലർ എങ്കിലും പറയാൻ ഉള്ള കാരണം.വെളുത്തു കൊലുന്നനെ ഉള്ള, യൂണിഫോം ഇട്ടാൽ അഴകളവുകൾ തെറിച്ചു നിൽക്കുന്ന ഐ പി എസുമാര്‍ റിയൽലൈഫ്‌ പോലീസിൽ എത്രയധികം ഉണ്ട് എന്നതിനെ കുറിച്ചു വെല്യ പിടിയില്ല.

നന്നേ കുറവായിരിക്കും അതു എന്നു തന്നെയാണ് അനുമാനം. Anyway ഒരു സാധാരണ പ്രേക്ഷകന് ആയ എനിക്ക് ആ റോൾ ഉണ്ണിമായ നന്നായി തന്നെ ചെയ്തു എന്ന അഭിപ്രായമാണുള്ളത്. പിന്നെ സ്ഥിരം ഫോർമാറ്റിൽ ഉള്ള ഒരു റോളല്ല അവർക്ക് ഈ സിനിമയിൽ. മേലധികാരികൾ പറഞ്ഞതില് ഉള്ള frustration കീഴ് ഉദ്യോഗസ്ഥരുടെ മേൽ തീർക്കുന്ന…

മമ്മൂട്ടിക്ക് ബിഗ് സല്യൂട്ട് അടിച്ച് ആലപ്പി അഷ്‌റഫ്

കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് മേമ്പൊടി ചേർത്തു കോപം കൊണ്ടു ജ്വലിക്കുന്ന, അടുത്ത 24 മണിക്കൂറിനുള്ളില്‍ സകല റിപ്പോർട്ടും മേശ പുറത്തു കിട്ടണം എന്നു അലറുന്ന ക്ലീഷെ ഉദ്യോഗസ്‌ഥയെ അല്ല അവർ സിനിമയിൽ പോര്‍ട്രേറ്റ്‌ ചെയ്യുന്നത്. ഒരു പക്ഷെ അങ്ങനത്തെ ഒരു നേച്ചര്‍ ആ ക്യാരക്ടറിനു അണിയറക്കാർ എഴുതി ചേർത്തിരുന്നു എങ്കില്‍ അതും അവർ ഭംഗിയായി ചെയ്തേനെ എന്ന വിശ്വാസം ഒരു പ്രേക്ഷകന്‍ എന്ന നിലയിൽ എനിക്കുണ്ട്..

ഓർക്കുന്നില്ലേ കേട്ട്യോനെ വരച്ച വരയിൽ നിർത്തുന്ന കലിപ്പായി പൊട്ടിത്തെറിക്കുന്ന മഹേഷിന്റെ പ്രതികാരത്തിലെ മിനിറ്റുകൾ മാത്രമുള്ള ആ NRI ഭാര്യയുടെ റോൾ? “വിളിക്ക്… തിരിച്ചു വിളിക്ക്…” ഏതായാലും DCP Catherine Maria നെ പോലുള്ള ഉദ്യോഗസ്ഥരും തീർച്ചയായും ഉണ്ടാകും എന്നതിൽ സംശയമില്ല. അല്ല… അങ്ങനെ ഉണ്ടാകാൻ പാടില്ല എന്ന് നിയമം ഒന്നുമില്ലല്ലോ?

www.ekalawya.com | www.shenews.co.in | www.vayicho.com

Leave A Reply

Your email address will not be published.