Mocifi.com
Art is not a luxury, but a necessity.

ചെമ്പന്‍ വിനോദ് പുനര്‍ വിവാഹം ചെയ്യുന്നു

സിനിമാ താരം ചെമ്പന്‍ വിനോദ് (43) പുനര്‍വിവാഹം ചെയ്യുന്നു. സൈക്കോളജിസ്റ്റായ മറിയം തോമസ് (25) ആണ് വധു. അങ്കമാലി രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. അടുത്ത മാസം ചടങ്ങായി വിവാഹം നടത്തുമെന്ന് ചെമ്പന്‍ വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യ വിവാഹത്തില്‍ നിന്നും വിനോദ് മോചനം നേടിയിരുന്നു. മറിയത്തിന്റെ ആദ്യ വിവാഹമാണ്. ശാന്തിപരും സ്വദേശിനിയായ മറിയം സൈക്കോളജിസ്റ്റാണ്.

Leave A Reply

Your email address will not be published.